ധ​ർ​ണ​ ന​ട​ത്തി
Saturday, April 1, 2023 10:56 PM IST
ആ​ല​പ്പു​ഴ: തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും ലീ​വ് സ​റ​ണ്ട​ർ നി​ഷേ​ധി​ച്ച​തി​ലും ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​വെ​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി വ​ഞ്ച​നാ ദി​നം ആ​ച​രി​ച്ച് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലീ​വ് സ​റ​ണ്ട​ർ വ​ർ​ഷ​ങ്ങ​ളോ​ളം ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​തും പ​തി​ന​ഞ്ച് ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക​യാ​ക്കി​യ​തും ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​വെ​ച്ച​തും ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന സ​ർ​ക്കാ​ർ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ക​യാ​ണ്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ പ​ണി​മു​ട​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് അ​സോ​സി​യേ​ഷ​ൻ നീ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭ​ര​ത​ൻ അ​ധ്യ​ക്ഷ​നാ​യി.