യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​തു​കു​ളം സ്വ​ദേ​ശി പി​ടി​യി​ൽ
Wednesday, June 7, 2023 11:03 PM IST
മാ​വേ​ലി​ക്ക​ര: വാ​ത്തി​കു​ളം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​തു​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ൽ. മു​തു​കു​ളം പ​ഞ്ചാ​യ​ത്ത് നാലാം വാ​ർ​ഡി​ൽ മ​ണിഭ​വ​നം വീ​ട്ടി​ൽ ര​തീ​ഷ് (39) ആ​ണ് പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ ബ​ന്ധു​വാ​യ പ്ര​തി യു​വ​തി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചുവ​ര​വെ​യാ​ണ് യു​വ​തി​യെ പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് കേ​സ്. കു​റ​ത്തി​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ർ മോ​ഹി​ത് പി.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​ജു.​വി, ബൈ​ജു. ​വി, സ​തീ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​പി​ഒമാ​രാ​യ ഷാ​ജി​മോ​ൻ, നെ​സി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.