ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ: വ​നം​വ​കു​പ്പ് ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യെ​ന്ന് മ​ന്ത്രി
Tuesday, September 12, 2023 10:55 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ ത​ട​സ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യ​താ​യി മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ. നി​യ​മ​സ​ഭ​യി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കാ​ന​ന​ക്ഷേ​ത്ര​മാ​യ​തി​നാ​ൽ ധാ​രാ​ളം പ​രി​മി​തി​ക​ൾ ഇ​പ്പോ​ഴും ശ​ബ​രി​മ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​ന് പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എം​എ​ൽ​എ സ​ബ്മി​ഷ​ൻ അ​വ​ത​രി​പ്പി​ച്ച​ത്.

വ​നം വ​കു​പ്പി​ന്‍റെ വി​വി​ധ സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യു​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.


2011-2012 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റ് വി​ഹി​തം ന​ൽ​കി​കൊ​ണ്ടാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 335 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 142.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. ഈ ​വ​ർ​ഷം ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​നി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 30 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​ക്കൊ​ല്ലം തീ​ർ​ഥാ​ന​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​നി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.