ചേർത്തല ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു
1460499
Friday, October 11, 2024 5:49 AM IST
ചേർത്തല: ചേർത്തല ഉപജില്ലയിലെ വിവിധ സ്കൂളിൽനിന്നായി 3200ൽപരം കുട്ടികൾ പങ്കെടുത്ത ചേർത്തല വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ചേർത്തല സൗത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. പ്രവൃത്തിപരിചയമേള, ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐടി മേള എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
സമാപന സമ്മേളനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനവും സമ്മാനദാനവും നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് മെംബർ രജനി ദാസപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കഞ്ഞിക്കുഴിബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധാ സുരേഷ്, ഗ്രാമപഞ്ചായത്ത് മെംബർമാരായ ബെൻസിലാൽ, സീമാ ദിലീപ്, ചേർത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജീജാ ഭായ്, എച്ച്എം എസ്. മീര, കെപിഎസ്ടിഎ പ്രതിനിധി ഇ.ആർ. ഉദയകുമാർ, കെഎസ്ടിഎ പ്രതിനിധി വി. വിജു, എസ്എംസി ചെയർമാൻ വി. വിനോദ്, സുജിത്ത്മോൻ സി.എസ്, ചേർത്തല തെക്ക് സൊസൈറ്റി പ്രസിഡന്റ് കെ. രമേശൻ എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ഗിരീഷ് കമ്മത്ത് നന്ദി രേഖപ്പെടുത്തി.