പൈപ്പ് ലൈൻ വീണ്ടും പൊട്ടി; റോഡ് കടലായി
1460689
Saturday, October 12, 2024 3:12 AM IST
അമ്പലപ്പുഴ: ഒരാഴ്ച മുൻപ് തകരാർ പരിഹരിച്ച പൈപ്പ് ലൈൻ വീണ്ടും പൊട്ടി. റോഡ് വീണ്ടും കടലായി. ദേശീയപാതയിൽ അമ്പലപ്പുഴ ജംഗ്ഷന് തെക്ക് ഭാഗം പായൽക്കുളങ്ങര ക്ഷേത്രത്തിന് മുന്നിലാണ് വീണ്ടും പൈപ്പ് ലൈൻ പൊട്ടിയത്.
ഒരാഴ്ച മുമ്പ് ഇവിടെ ബിഎസ്എൻഎല്ലിന്റെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി വൻതോതിൽ കുടിവെള്ളം പാഴായിരുന്നു. തൊട്ടുപിന്നാലെ ഉദ്യോഗസ്ഥരെത്തി തകരാറ് പരിഹരിച്ചിരുന്നു.
ഇതാണ് ഇന്നലെ വീണ്ടും പൊട്ടിയത്. ഇതോടെ ദേശീയപാതയുടെ മധ്യഭാഗം വരെ വെള്ളമൊഴുകിക്കിടക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നത് ഇവിടെ വാഹനാപകടത്തിനും കാരണമാകുന്നുണ്ട്.