ലോ​ക്ക് ഡൗ​ണ്‍ പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്കാ​ന്‍ വെ​ബി​നാ​ർ പ്ലാ​റ്റ്ഫോ​മു​മാ​യി അ​സാ​പ്
Wednesday, April 8, 2020 10:24 PM IST
ആ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ൺ കാ​ലാ​വ​ധി സൃ​ഷ്‌​ടി​പ​ര​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നും വീ​ണു​കി​ട്ടി​യ അ​വ​സ​രം തൊ​ഴി​ൽ​മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നും ത​ങ്ങ​ളു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ ന​വ​യു​ഗ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഉ​ള്ള അ​വ​സ​രം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള അ​ഡി​ഷ​ണ​ൽ സ്‌​കി​ൽ അ​ക്ക്വി​സി​ഷ​ൻ പ്രോ​ഗ്രാം (അ​സാ​പ് ) ഒ​രു​ക്കു​ന്നു.
വി​ദ്യാ​ർ​ഥി​ക​ളെ സ​യ​ൻ​സ്, കോ​മേ​ഴ്‌​സ്, ആ​ർ​ട്സ്, എ​ൻ​ജി​നി​യ​റിം​ഗ് തു​ട​ങ്ങി ഏ​ഴു വി​ഭാ​ഗ​ങ്ങ​ളാ​യി​ത്തി​രി​ച്ച് ഓ​രോ വി​ഭാ​ഗ​ത്തി​നും ല​ളി​ത​മാ​യി സ്വ​ായ​ത്ത​മാ​ക്കാ​വു​ന്ന വി​വി​ധ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളാ​ണ് അ​സാ​പ് ല​ഭ്യ​മാ​ക്കു​ന്ന​ത്.
വി​വി​ധ​വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ - ബി​രു​ദാ​ന​ന്ത​ര​ധാ​രി​ക​ളാ​യ​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ​തും വ്യ​വ​സാ​യ​ലോ​ക​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തു​മാ​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് അ​ത​ത് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ അ​സാ​പ്പിന്‍റെ ഓ​ൺ​ലൈ​ൻ വെ​ബി​നാ​ർ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു.
ദി​വ​സ​വും രാ​വി​ലെ 11 നും ​വൈ​കു​ന്നേ​രം നാ​ലി​നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വെ​ബി​നാ​ർ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വെ​ബി​നാ​ർ പ​ര​മ്പ​ര​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഇ​തോ​ടൊ​പ്പം സൗ​ജ​ന്യ​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് www.asapkerala.gov.in / www.skillparkkerala.in എ​ന്നീ വെ​ബ് ബ്സൈ​റ്റു​ക​ൾ കാ​ണു​ക. Webinar Link:http://skillpa rkkerala.news_and_events/webinars/.