മ​ര്‍ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സ്‌​നേ​ഹ​ദ​ര്‍പ്പ​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 4, 2022 12:14 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി മ​ര്‍ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സ്‌​നേ​ഹ​ദ​ര്‍പ്പ​ണം സം​ഘ​ടി​പ്പി​ച്ചു. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​സി പാ​ലം ഉ​യ​ര്‍ത്തി​നി​ര്‍മി​ക്കു​ന്ന​തി​ന് 43 കോ​ടി, മു​ന്‍സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന് അ​ഞ്ച് കോ​ടി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ക്കു ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ മാ​ര്‍ക്ക​റ്റി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റു​മെ​ന്ന് എം​എ​ല്‍എ പ​റ​ഞ്ഞു.
പ്ര​സി​ഡ​ന്‍റ് ബി​ജു ആ​ന്‍റ​ണി ക​യ്യാ​ല​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​നേ​ഹ പ്ര​ഭ പു​ര​സ്‌​കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​സ്‌​ക​റി​യാ സ​ക്ക​റി​യാ​യ്ക്കു വേ​ണ്ടി സി​റി​യ​ക് കൂ​ട്ടം​പേ​രൂ​രും സ്‌​നേ​ഹ ദീ​പ്തി പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​ത നേ​ടി​യ വാ​ഴൂ​രി​ലെ പു​ണ്യം ട്ര​സ്റ്റി​നും എം​എ​ല്‍എ അ​വാ​ര്‍ഡു​ക​ള്‍ സ​മ്മാ​നി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സ​ന്ധ്യാ മ​നോ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി വി​വി​ധ അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച ബി​സി​ന​സ് പ്ര​തി​ഭ​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​ണ്ണി ഇ​ടി​മ​ണ്ണി​ക്ക​ല്‍, മു​ഹ​മ്മ​ദ് ഫു​വാ​ദ്, അ​ഹ​ല്യ മ​ധു, മി​ക​ച്ച കാ​യി​ക പ്ര​തി​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍ഡു​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മു​ന്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ജോ​സ് ജോ​സ​ഫ് വി​ത​ര​ണം ചെ​യ്തു. സോ​ണ്‍ ക​ണ്‍വീ​ന​ര്‍ സി​സി മാ​ത്യു​സി​ല്‍നി​ന്ന് എ​ൻ​ഡോ​വു​മെ​ന്‍റു​ക​ള്‍ പ്ര​സി​ഡ​ന്‍റ് ഏ​റ്റു​വാ​ങ്ങി.
ഗി​രീ​ഷ് കോ​നാ​ട്ട്, സാം​സ​ണ്‍ എം. ​വ​ലി​യ​പ​റ​മ്പി​ല്‍, ജി​ന്‍റു കു​ര്യ​ന്‍, റൗ​ഫ് റ​ഹിം, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, ആ​ര്‍. ബാ​ല​കൃ​ഷ്ണ ക​മ്മ​ത്ത്, കു​ഞ്ഞു​മോ​ന്‍ തൂ​മ്പു​ങ്ക​ൽ മു​ഹ​മ്മ​ദ് ന​വാ​സ്, ബാ​ബു ആ​ല​പ്പു​റ​ത്തു​കാ​ട്ടി​ല്‍, ഇ​ഖ്ബാ​ല്‍ തി​രു​വ​താം​കോ​ട്ടി​ല്‍, അ​മ​ല്‍ ആ​ന്‍റ​ണി, ഡാ​നി തോ​മ​സ്, സു​ധീ​ഷ് എ​സ്. നാ​യ​ര്‍, സി​ബി​ച്ച​ന്‍ പു​തു​പ​റ​മ്പി​ല്‍, തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍, അ​നി​ല്‍ കൂ​ട്ടു​മ്മേ​ല്‍, റോ​യി ക​ട​വി​ല്‍, പി​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.