മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​തീ പെ​രു​കു​ന്നു
Friday, March 3, 2023 11:55 PM IST
മു​​ണ്ട​​ക്ക​​യം: കോ​​ട്ട​​യം - ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളു​​ടെ വ​​ന അ​​തി​​ർ​​ത്തി മേ​​ഖ​​ല​​യി​​ൽ കാ​​ട്ടു​​തീ പ​​ട​​രു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ര​​ണ്ട് ദി​​വ​​സ​​ത്തി​​നി​​ടെ വി​​വി​​ധ ഇ​ട​ങ്ങ​​ളി​​ലു​​ണ്ടാ​​യ തീ​​പി​​ടി​ത്ത​​ത്തി​​ൽ നൂ​​റു​​ക​​ണ​​ക്കി​​ന് സ്ഥ​​ല​​മാ​​ണ് ക​​ത്തി​ന​​ശി​​ച്ച​​ത്. ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ൽ ഇ​​തു​​വ​​രെ നി​​യ​​ന്ത്ര​​ണ വി​​ധേ​​യ​​മാ​​യി​​ട്ടി​​ല്ല.

പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ ചെ​​ന്ന​​പ്പാ​​റ, മ​​ത​​മ്പ ഭാ​​ഗ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 300 ഏ​​ക്ക​​റോ​​ളം സ്ഥ​​ലം ക​​ത്തി​​യ​​മ​​ർ​​ന്നു. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് മേ​​ഖ​​ല​​യി​​ൽ തീ​​പി​​ടി​​ത്തം ഉ​​ണ്ടാ​​യ​​ത്. ടി​​ആ​​ർ ആ​​ൻ​​ഡ് ടി ​​എ​​സ്റ്റേ​​റ്റി​​ൽ റ​​ബ​​ർ വെ​​ട്ടി​മാ​​റ്റി ത​​രി​​ശാ​​യി കി​​ട​​ന്ന സ്ഥ​​ല​മാ​ണ് ക​​ത്തി​ന​​ശി​​ച്ച​​ത്.

വാ​​ഹ​​ന​​ങ്ങ​​ൾ എ​​ത്തി​​പ്പെ​​ടാ​​ൻ സാ​​ധി​​ക്കാ​​ത്ത സ്ഥ​​ല​​ത്ത് നാ​​ട്ടു​​കാ​​രു​​ടെ​​യും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് തീ ​​അ​​ണ​​യ്ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ക്കു​​ന്ന​​ത്. എ​​സ്റ്റേ​​റ്റി​​ന് സ​​മീ​​പ​​ത്തെ ജ​​ന​​വാ​​സ മേ​​ഖ​​ല​​യാ​​യ കൊ​​മ്പ​​ൻ​​പാ​​റ മേ​​ഖ​​ല​​യി​​ലേ​​ക്ക് കാ​​ട്ടു​​തീ വ്യാ​​പി​​ച്ചാ​​ൽ നി​​ര​​വ​​ധി പേ​​രു​​ടെ കൃ​​ഷി​​യി​​ട​​ങ്ങ​​ൾ അ​​ഗ്നി​​ക്ക് ഇ​​ര​​യാ​​കും. ഇ​​ത് ത​​ട​​യാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ.

ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​രൂ​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ കൊ​​മ്പു​​കു​​ത്തി ഭാ​​ഗ​​ത്തു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ വ​​ന​​ത്തോ​​ട് ചേ​​ർ​​ന്നു കി​​ട​​ക്കു​​ന്ന പു​​ത്ത​​ൻ പു​​ര​​യ്ക്ക​​ൽ സ​​ലി​​യ​​ന്‍റെ ര​​ണ്ട് ഏ​​ക്ക​​ർ പു​​ര​​യി​​ടം പൂ​​ർ​​ണ​​മാ​​യി ക​​ത്തി​ന​​ശി​​ച്ചു. ല​​ക്ഷ​​ങ്ങ​​ളു​​ടെ കൃ​​ഷി​​നാ​​ശ​​മാ​​ണ് ഉ​​ണ്ടാ​​യ​​ത്. വ​​ന അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​മാ​​യ​​തു​​കൊ​​ണ്ട് ത​​ന്നെ തീ ​​അ​​ണ​​യ്ക്കു​​ന്ന​​തി​​നു​​ള്ള യാ​​തൊ​​രു സം​​വി​​ധാ​​ന​​വും മേ​​ഖ​​ല​​യി​​ൽ ഇ​​ല്ല. വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ മു​​ണ്ട​​ക്ക​​യം പ​​ഞ്ചാ​​യ​​ത്തി​​ലെ 12 ഏ​​ക്ക​​ർ ഭാ​​ഗ​​ത്തു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ റ​​ബ​​ർ​ത്തോ​​ട്ടം ക​​ത്തി​ന​​ശി​​ച്ചു. ഒ​​ന്ന​​ര ഏ​​ക്ക​​റോ​​ളം സ്ഥ​​ല​​ത്തേ​​യ്ക്ക് തീ ​​പ​​ട​​ർ​​ന്ന് ക​​യ​​റി. കാ​​ഞ്ഞി​​ര​​പ്പ​ള്ളി​യി​​ൽ​നി​​ന്നു​​ള്ള ഫ​​യ​​ർ​​ഫോ​​ഴ്സും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​യേ​​ക്ക് തീ ​​പ​​ട​​രു​​ന്ന​​ത് നി​​യ​​ന്ത്രി​​ച്ചു.