ഒ​​​രു​​​വ​​​ര്‍ഷ​​​ത്തെ ആ​​​ഘോ​​​ഷ​​​വുമാ​​​യി സ​​​ത്യ​​​ഗ്ര​​​ഹ ശ​​​താ​​​ബ്ദി മെ​​​മ്മോ​​​റി​​​യ​​​ല്‍ ട്ര​​​സ്റ്റ്
Saturday, March 25, 2023 11:04 PM IST
വൈ​​​ക്കം: സ​​​ത്യ​​​ഗ്ര​​​ഹ ശ​​​താ​​​ബ്ദി മെ​​​മ്മോ​​​റി​​​യ​​​ല്‍ ട്ര​​​സ്റ്റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ വൈ​​​ക്കം സ​​​ത്യ​​​ഗ്ര​​​ഹ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്ക് 30, 31 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. വൈ​​​ക്കം സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ ശ​​​താ​​​ബ്ദി ഒ​​​രു വ​​​ര്‍ഷം നീ​​​ണ്ടു​​​നി​​​ല്‍ക്കു​​​ന്ന ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ക്ക് 30നു ​​​സ​​​ത്യ​​​ഗ്ര​​​ഹ നാ​​​യ​​​ക​​​രു​​​ടെ ഛായാ​​​ചി​​​ത്ര​​​ങ്ങ​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി, ആ​​​ദ്യ സ​​​ത്യ​​​ഗ്ര​​​ഹി ഗോ​​​വി​​​ന്ദ പ​​​ണി​​​ക്ക​​​രു​​​ടെ ജ​​​ന്മ​​​ദേ​​​ശ​​​മാ​​​യ മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും.

30ന് ​​​ടി.​​​കെ. മാ​​​ധ​​​വ​​​ന്‍, മ​​​ന്ന​​​ത്ത് പ​​​ത്മ​​​നാ​​​ഭ​​​ന്‍, ആ​​​മ​​​ചാ​​​ടി തേ​​​വ​​​ന്‍, ആ​​​ദ്യ സ​​​ത്യ​​​ഗ്ര​​​ഹി​​​ക​​​ളാ​​​യ ചാ​​​ത്ത​​​ന്‍ കു​​​ഞ്ഞാ​​​പ്പി, ബാ​​​ഹു​​​ലേ​​​യ​​​ന്‍, ഗോ​​​വി​​​ന്ദ​​​പ​​​ണി​​​ക്ക​​​ര്‍, ര​​​ക്ത​​​സാ​​​ക്ഷി ചി​​​റ്റേ​​​ട​​​ത് ശ​​​ങ്കു​​​പി​​​ള്ള എ​​​ന്നി​​​വ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ഛായാ​​​ചി​​​ത്ര പ്ര​​​യാ​​​ണം മാ​​​വേ​​​ലി​​​ക്ക​​​ര​​​യ്ക്ക​​​ടു​​​ത്ത് കാ​​​രാ​​​യി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

31ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു പ്ര​​​യാ​​​ണം വൈ​​​ക്ക​​​ത്ത് ടി.​​​കെ. മാ​​​ധ​​​വ​​​ന്‍ സ്‌​​​ക്വ​​​യ​​​റി​​​ല്‍നി​​​ന്നു വൈ​​​ക്ക​​​ത്തെ പൗ​​​രാ​​​വ​​​ലി ഏ​​​റ്റു​​​വാ​​​ങ്ങും. മി​​​സോ​​​റാം മു​​​ന്‍ ഗ​​​വ​​​ര്‍ണ​​​ര്‍ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍, വി​​​വി​​​ധ സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ​​​ദ​​​യാ​​​ത്ര​​​യാ​​​യി ബോ​​​ട്ട് ജെ​​​ട്ടി​​​യി​​​ലെ സ​​​മ്മേ​​​ള​​​ന ന​​​ഗ​​​റി​​​ല്‍ എ​​​ത്തി​​​ച്ചേരും.

ഇ​​​തോ​​​ടെ ഒ​​​രു വ​​​ര്‍ഷം നീ​​​ണ്ടു​​​നി​​​ല്‍ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍ക്ക് തി​​​രി​​​തെ​​​ളി​​​യും. സെ​​​മി​​​നാ​​​റു​​​ക​​​ള്‍, വി​​​ദ്യാ​​​ര്‍ഥി, യു​​​വ​​​ജ​​​ന, മ​​​ഹി​​​ളാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍, ആ​​​ചാ​​​ര്യ​​​സ​​​മ്മേ​​​ള​​​നം, ടെ​​​മ്പി​​​ള്‍ പാ​​​ര്‍ല​​​മെ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും.