കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കി​യ​ത് കോ​ണ്‍ഗ്ര​സ്: കെ.​സി. ജോ​സ​ഫ്
Thursday, March 30, 2023 1:18 AM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ങ്ങ​ളി​ല്‍ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​ക്കു യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കി​യ​ത് കോ​ണ്‍ഗ്ര​സാ​ണെ​ന്നും കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം കെ.​സി. ജോ​സ​ഫ്. കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹം ഉ​ള്‍പ്പെ​ടെ​യു​ള്ള സ​മ​ര​പോ​രാ​ട്ട​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് ജാ​തി​വി​വേ​ച​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​രു​വി​പ്പു​റ​ത്തു​നി​ന്നും കെ​പി​സി​സി വ​ര്‍ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് ന​യി​ക്കു​ന്ന സ​മു​ദാ​യ ആ​ചാ​ര്യ​ന്‍ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍, ശ്രീ​നാ​രാ​യ​ണ ഗു​രു, മ​ഹാ​ത്മ അ​യ്യ​ൻ​കാ​ളി എ​ന്നി​വ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള കേ​ര​ള ന​വോ​ത്ഥാ​ന സ്മൃ​തി യാ​ത്ര​യ്ക്കു ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​ച്ച്. നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​സ്റ്റ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ന്നും​പു​റം, കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്. ര​ഘു​റാം, പി.​പി. തോ​മ​സ്, വി.​ജെ. ലാ​ലി, മാ​ത്തു​കു​ട്ടി പ്ലാ​ത്താ​നം, പി.​എ​ച്ച്. ഷാ​ജ​ഹാ​ന്‍, തോ​മ​സ് അ​ക്ക​ര, പി.​എം. ഷ​ഫീ​ക്, പി.​എ​സ്.​പി. റ​ഹിം, കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു കു​രീ​ത്ര, മോ​ട്ടി മു​ല്ല​ശേ​രി​ല്‍, ബി​നു സോ​മ​ന്‍, സി​യാ​ദ് അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍, യൂ​ത്ത് കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഡെ​ന്നി​സ് ജോ​സ​ഫ്, ബാ​ബു കു​ട്ട​ന്‍ചി​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.