റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലെ സ്ഥി​രം മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Friday, June 9, 2023 11:18 PM IST
ഏ​റ്റു​മാ​നൂ​ർ: റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തി​വ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര പെ​രു​മ്പ​ഴ​ത്തൂ​ർ മാ​മ്പ​ഴ​ക്ക​ര​യി​ൽ സോ​മ​ൻ (65) ആ​ണ് കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് എ​സ്എ​ച്ച്ഒ റെ​ജി പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​ന് ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വെ​യി​റ്റിം​ഗ് റൂ​മി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ലെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് മോ​ഷ്ടാ​വ് ഇ​യാ​ളാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ത​മ്പാ​നൂ​ർ, കോ​ട്ട​യം ഈ​സ്റ്റ്, കോ​ട്ട​യം വെ​സ്റ്റ്, തൃ​ശൂ​ർ ഈ​സ്റ്റ്, കോ​ട്ട​യം റെ​യി​ൽ​വേ, എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ക​ളു​ണ്ട്.