കെ.​എം. മാ​ണി സ്മാ​ര​ക ത​ണ​ൽ വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മാ​ണ​ത്തി​ന് ഇ​ന്നു തു​ട​ക്കം
Sunday, September 24, 2023 9:48 PM IST
കു​റ​വി​ല​ങ്ങാ​ട്: മു​ൻ മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തി ത​ണ​ൽ വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മാ​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. കോ​ഴാ​യി​ലു​ള്ള ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​ലാ​ണ് വി​ശ്ര​മ​ത്തി​നാ​യി പു​ത്ത​ൻ കെ​ട്ടി​ട സ​മു​ച്ച​യം ഉ​യ​രു​ന്ന​ത്.

ഇ​ന്ന് 2.30ന് ​ജോ​സ് കെ. ​മാ​ണി എം​പി നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തും. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ടേ​ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ 1.7 കോ​ടി രൂ​പ​യും ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ 30 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ശു​ചി​ത്വ​സ​മു​ച്ച​യം, ക​ഫെ​റ്റീ​രി​യ, ഹോ​ട്ട​ൽ സ​മു​ച്ച​യം, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, വി​ശ്ര​മ​മു​റി എ​ന്നി​വ​യാ​ണ് പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​കു​ക.


ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 36 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വ​നി​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​യും നി​ർ​മി​ക്കു​ന്നു​ണ്ട്. എം​സി റോ​ഡി​ന​രു​കി​ലാ​യി സ​യ​ൻ​സ് സി​റ്റി​യു​ടെ എ​തി​ർ​വ​ശ​ത്താ​യാ​ണ് ത​ണ​ൽ വി​ശ്ര​മ​കേ​ന്ദ്ര​മെ​ത്തു​ന്ന​ത്.

സ​യ​ൻ​സ് സി​റ്റി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ഗ​വേ​ഷ​ക​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് താ​മ​സ​ത്തി​നും വി​ശ്ര​മ​ത്തി​നും പു​തി​യ കേ​ന്ദ്ര​ത്തി​ലൂ​ടെ അ​വ​സ​രം ല​ഭ്യ​മാ​കും.

ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ പു​ളി​ക്കീ​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എം. മാ​ത്യു, ജോ​സ് പു​ത്ത​ൻ​കാ​ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​സി. കു​ര്യ​ൻ, കൊ​ച്ചു​റാ​ണി സെ​ബാ​സ്റ്റ്യ​ൻ, പി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.