പ്ര​​ഫ. സാ​​ബു തോ​​മ​​സി​​നു പു​​ര​​സ്‌​​കാ​​രം
Tuesday, September 26, 2023 11:41 PM IST
കോ​​ട്ട​​യം: ക​​രി​​യ​​ര്‍ 360ന്‍റെ ഫാ​​ക്ക​​ല്‍​റ്റി റി​​സ​​ര്‍​ച്ച് പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് പ്ര​​ഫ. സാ​​ബു തോ​​മ​​സ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

മെ​​റ്റീ​​രി​​യ​​ല്‍ സ​​യ​​ന്‍​സ് വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് പു​​ര​​സ്‌​​കാ​​രം. ഇ​​ദ്ദേ​​ഹം ഉ​​ള്‍​പ്പെ​​ടെ വി​​വി​​ധ ഗ​​വേ​​ഷ​​ണ മേ​​ഖ​​ല​​ക​​ളി​​ലെ 27 പേ​​ര്‍​ക്ക് ഒ​​ക്ടോ​​ബ​​ര്‍ ആ​​റി​​ന് ന്യൂ​​ഡ​​ല്‍​ഹി​​യി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ കേ​​ന്ദ്ര സ​​ഹ​​മ​​ന്ത്രി രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ര്‍ 50,000 രൂ​​പ​​യും ഫ​​ല​​ക​​വും ഉ​​ള്‍​പ്പെ​​ടു​​ന്ന പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ക്കും.

ഹ​​രി​​യാ​​ന ആ​​സ്ഥാ​​ന​​മാ​​യി വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​മാ​​യ ക​​രി​​യ​​ര്‍ 360 ഗ​​വേ​​ഷ​​ണ മേ​​ഖ​​ല​​യി​​ലെ മി​​ക​​വ് വി​​ല​​യി​​രു​​ത്തി​​യാ​​ണ് പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ നി​​ര്‍​ണ​​യി​​ച്ച​​ത്.

1400ല​​ധി​​കം ഗ​​വേ​​ഷ​​ണ പ​​ബ്ലി​​ക്കേ​​ഷ​​നു​​ക​​ളു​​ള്ള പ്ര​​ഫ. സാ​​ബു തോ​​മ​​സി​​ന്‍റെ എ​​ച്ച് ഇ​​ന്‍​ഡ​​ക്‌​​സ് 137 ആ​​ണ്. 91045 സൈ​​റ്റേ​​ഷ​​നു​​ക​​ളു​​മു​​ണ്ട്. എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സ്‌​​കൂ​​ള്‍ ഓ​​ഫ് എ​​ന​​ര്‍​ജി മെ​​റ്റീ​​രി​​യ​​ല്‍​സ്, സ്‌​​കൂ​​ള്‍ ഓ​​ഫ് നാ​​നോ സ​​യ​​ന്‍​സ് ആ​​ൻ​​ഡ് നാ​​നോ ടെ​​ക്നോ​​ള​​ജി, ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ആ​​ൻ​​ഡ് ഇ​​ന്‍റ​​ര്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ര്‍ ഫോ​​ര്‍ നാ​​നോ സ​​യ​​ന്‍​സ് ആ​​ൻ​​ഡ് നാ​​നോ ടെ​​ക്നോ​​ള​​ജി എ​​ന്നി​​വ​​യു​​ടെ ഡ​​യ​​റ​​ക്ട​​റാ​​ണ്.