കു​​ട്ടി​​ക​​ളു​​ടെ ഹ​​രി​​ത​​സ​​ഭ​​യു​​മാ​​യി ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത്
Tuesday, November 28, 2023 3:32 AM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ലെ കു​​ട്ടി​​ക​​ളു​​ടെ ഹ​​രി​​ത​​സ​​ഭ ന​​ട​​ന്നു. പ​​ഞ്ചാ​​യ​​ത്തി​​ലെ 17 സ്‌​​കൂ​​ളു​​ക​​ളി​​ല്‍ നി​​ന്നാ​​യി 170 തി​​ല​​ധി​​കം കു​​ട്ടി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തു. ഓ​​രോ സ്‌​​കൂ​​ളി​​ല്‍ നി​​ന്നും തെ​​ര​​ഞ്ഞെ​​ടു​​ത്ത ഗ്രീ​​ന്‍ അം​​ബാ​​സ​​ഡ​​ര്‍​മാ​​രാ​​യി​​രു​​ന്നു ഹ​​രി​​ത​​സ​​ഭ നി​​യ​​ന്ത്രി​​ച്ച​​ത്.

പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജി​​ന്‍​സി എ​​ലി​​സ​​ബ​​ത്ത് മാ​​ലി​​ന്യ​​മു​​ക്ത​​ിയുമാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍.​​ബി. സ്മി​​ത, ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി​​യ​​ധ്യ​​ക്ഷ ശാ​​ന്ത​​മ്മ ര​​മേ​​ശ​​ന്‍, അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി എ​​ല്‍. ബാ​​ബു​​ലാ​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

17 സ്‌​​കൂ​​ളു​​ക​​ളി​​ല്‍ നി​​ന്നു​​മു​​ള്ള കു​​ട്ടി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ള്‍ റി​​പ്പോ​​ര്‍​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. കു​​ട്ടി​​ക​​ളു​​ടെ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ന്നു. സ്‌​​കൂ​​ളു​​ക​​ള്‍​ക്കും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​മു​​ള്ള സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ അ​​ധ്യാ​​പ​​ക​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​ല്‍ നി​​ന്നും സ്വീ​​ക​​രി​​ച്ചു.