ഋ​ഷ​ഭ​വാ​ഹ​ന എ​ഴു​ന്ന​ള്ളി​പ്പ് നാ​ളെ
Wednesday, November 29, 2023 7:15 AM IST
വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി​യു​ടെ പ്ര​ധാ​ന ച​ട​ങ്ങാ​യ ഋ​ഷ​ഭ വാ​ഹ​ന എ​ഴു​ന്ന​ള്ളി​പ്പ് നാ​ളെ രാ​ത്രി 11ന് ​ന​ട​ക്കും. ഭ​ഗ​വാ​ൻ ത​ന്‍റെ വാ​ഹ​ന​മാ​യ ഋ​ഷ​ഭ​ത്തി​ന്‍റെ പു​റ​ത്ത് എ​ഴു​ന്ന​ള്ളി ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം ന​ൽ​കു​ന്നു​വെ​ന്നാ​ണ് വി​ശ്വാ​സം.

നാ​ല​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള വെ​ള്ളി​യി​ൽ നി​ർ​മി​ച്ച കാ​ള​യു​ടെ പു​റ​ത്ത് ഭ​ഗ​വാ​ന്‍റെ ത​ങ്ക​ത്തി​ട​മ്പ് എ​ഴു​ന്ന​ള്ളി​ച്ച് തി​രു​വാ​ഭ​ര​ണം, പ​ട്ടു​ട​യാ​ട​ക​ൾ, ക​ട്ടി​മാ​ല​ക​ൾ എ​ന്നി​വ കൊ​ണ്ട​ല​ങ്ക​രി​ച്ച് ത​ണ്ടി​ലേ​റ്റി അ​വ​കാ​ശി​ക​ളാ​യ 40ൽ ​പ​രം മൂ​സ​തു​മാ​ർ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ക്ഷേ​ത്ര​ത്തി​ന് അ​ഞ്ചു പ്ര​ദ​ക്ഷി​ണം പൂ​ർ​ത്തി​യാ​ക്കും.


നാ​ദ​സ്വ​രം, പ​രു​ഷ വാ​ദ്യം, പ​ഞ്ചാ​രി മേ​ളം, ചെ​ണ്ട​മേ​ളം, ഘ​ട്ടി​യം എ​ന്നീ വാ​ദ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് എ​ഴു​ന്ന​ള്ളി​പ്പ്. സ്വ​ർ​ണ​ക്കു​ട​ക​ളും മു​ത്തു​ക്കു​ട​ക​ളും ഗ​ജ​വീ​ര​ൻ​മാ​രും അ​ക​മ്പ​ടി​യാ​കും.