മ​ണ്ണാ​റ​പ്പാ​റ പ​ള്ളി​യി​ല്‍ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും
Wednesday, November 29, 2023 7:15 AM IST
കു​​റു​​പ്പ​​ന്ത​​റ: മ​​ണ്ണാ​​റ​​പ്പാ​​റ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ ഫ്രാ​​ന്‍​സി​​സ് സേ​​വ്യ​​റി​​ന്‍റെ തി​​രു​​നാ​​ളിനു നാ​​ളെ കൊ​​ടി​​യേ​​റും. രാ​​വി​​ലെ ആ​​റി​​നും ഏ​​ഴി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. വൈ​​കു​​ന്നേ​​രം 4.30നു ​​പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നു സ്വീ​​ക​​ര​​ണം, കൊ​​ടി​​യേ​​റ്റ്. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന-​​മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ഡി​​സം​​ബ​​ര്‍ ഒ​​ന്നി​​നു രാ​​വി​​ലെ ആ​​റി​​നും ഏ​​ഴി​​നും എ​​ട്ടി​​നും വൈ​​കു​​ന്നേ​​രം 4.30നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന.

രാ​​ത്രി 6.30നു ​​ക​​ലാ​​സ​​ന്ധ്യ. ര​​ണ്ടി​​നു രാ​​വി​​ലെ ആ​​റി​​നും ഏ​​ഴി​​നും എ​​ട്ടി​​നും 9.30നും 10.30​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. വൈ​​കു​​ന്നേ​​രം നാ​​ലി​​നു വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​സ്വ​​രൂ​​പം മോ​​ണ്ട​​ള​​ത്തി​​ല്‍ പ്ര​​തി​​ഷ്ഠി​​ക്കും. തു​​ട​​ർ​​ന്ന് വി​​വി​​ധ കു​​രി​​ശു​​പ​​ള്ളി​​ക​​ളി​​ല്‍ നി​​ന്നും പ്ര​​ദ​​ക്ഷി​​ണം. രാ​​ത്രി 6.30നു ​​പ​​ഞ്ച​​പ്ര​​ദ​​ക്ഷി​​ണ സം​​ഗ​​മം, ഏ​​ഴി​​നു റം​​ശാ പ്രാ​​ര്‍​ഥ​​ന, തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം, പ​​ട്ട​​ണ പ്ര​​ദ​​ക്ഷി​​ണം.

മൂ​​ന്നി​​നു പു​​ല​​ര്‍​ച്ചെ 5.45നും 7.30​​നും 9.30നും 11​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു തി​​രു​​നാ​​ള്‍ റാ​​സ- ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ. ഡോ. ​​അ​​ഗ​​സ്റ്റി​​ന്‍ കൂ​​ട്ടി​​യാ​​നി​​യി​​ല്‍ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. വൈ​​കു​​ന്നേ​​രം 5.30നു ​​പ​​ട്ട​​ണ പ്ര​​ദ​​ക്ഷി​​ണം, രാ​​ത്രി ഏ​​ഴി​​നു ഭ​​ക്തി​​ഗാ​​ന​​മേ​​ള.

നാ​​ലി​​നു രാ​​വി​​ലെ 5.45നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- വി​​കാ​​രി ഫാ. ​​ജോ​​സ് വ​​ള്ളോം​​പു​​ര​​യി​​ട​​ത്തി​​ല്‍. തു​​ട​​ര്‍​ന്നു സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം, 7.15നും 8.15​​നും 9.15നും ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, 5.30നു ​​വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​സ്വ​​രൂ​​പം പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്കും. തു​​ട​​ർ​​ന്ന് കൊ​​ടി​​യി​​റ​​ക്ക​​ല്‍.