ക്രി​​സ്മ​​സ് പ​​പ്പാ വി​​ളം​​ബ​​ര​​യാ​​ത്ര ബോ​​ണ്‍ ന​​ത്താ​​ലേ സീ​​സ​​ണ്‍-ത്രീ അഞ്ചിന്
Sunday, December 3, 2023 6:10 AM IST
കോ​​ട്ട​​യം: ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്കം​​കു​​റി​​ച്ച് കോ​​ട്ട​​യ​​ത്ത് ക്രി​​സ്മ​​സ് പ​​പ്പാ വി​​ളം​​ബ​​ര​​യാ​​ത്ര ബോ​​ണ്‍ ന​​ത്താ​​ലേ സീ​​സ​​ണ്‍ -ത്രീ ​​അ​​ഞ്ചി​​നു ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം 4.30ന് ​​കോ​​ട്ട​​യം പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ല്‍ നി​​ന്നും ആ​​രം​​ഭി​​ക്കു​​ന്ന പ​​പ്പാ റാ​​ലി ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തേ​​ക്കാ​​ണ് റാ​​ലി. തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തു ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ കോ​​ട്ട​​യ​​ത്തെ ക്രൈ​​സ്ത​​വ സ​​ഭ മേ​​ല​​ധ്യ​​ക്ഷ​​ന്‍​മാ​​രും രാ​​ഷ്ട്രീ​​യ സാ​​മൂ​​ഹി​​ക സാം​​സ്‌​​കാ​​രി​​ക​​രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രും ചേ​​ര്‍​ന്ന് കേ​​ക്ക് മു​​റി​​ക്കും. തു​​ട​​ര്‍​ന്ന് കോ​​ട്ട​​യ​​ത്തെ വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളു​​ടെ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ക്രി​​സ്മ​​സ് ദൃ​​ശ്യാ​​വി​​ഷ്‌​​കാ​​ര​​വു​​മു​​ണ്ടാ​​യി​​രി​​ക്കും.

മു​​വാ​​യി​​ര​​ത്തി​​ല​​ധി​​കം പ​​പ്പാ​​മാ​​ര്‍ അ​​ണി​​നി​​ര​​ക്കു​​ന്ന റാ​​ലി​​യി​​ല്‍ കാ​​രി​​ത്താ​​സ് ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ്, കാ​​രി​​ത്താ​​സ് ഫാ​​ര്‍​മ​​സി കോ​​ള​​ജ്, ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം, ബി​​സി​​എം കോ​​ള​​ജ്, കെ​​ഇ സ്‌​​കൂ​​ള്‍, ചെ​​ത്തി​​പ്പു​​ഴ ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ്, മേ​​രി​​ക്വീ​​ന്‍​സ് ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ്, മു​​ണ്ട​​ക്ക​​യം മെ​​ഡി​​ക്ക​​ല്‍ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി, പാ​​ലാ ചേ​​ര്‍​പ്പു​​ങ്ക​​ല്‍ മാ​​ര്‍ സ്ലീ​​വാ ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ്, സെ​​ന്‍റ് റീ​​ത്താ​​സ് ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് നാ​​ലു​​കോ​​ടി, കി​​ട​​ങ്ങൂ​​ര്‍ ലി​​റ്റി​​ല്‍ ലൂ​​ര്‍​ദ് ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ്, സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് സ്‌​​കൂ​​ള്‍, ഗി​​രി​​ദീ​​പം സ്‌​​കൂ​​ള്‍, ക​​ട്ട​​ച്ചി​​റ മേ​​രി മൗ​​ണ്ട് സ്‌​​കൂ​​ള്‍, കോ​​ട്ട​​യം ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ല്‍, ന​​ല്ലി​​ട​​യ​​ന്‍ പ​​ള്ളി, കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ, പേ​​രൂ​​ര്‍, നീ​​റി​​ക്കാ​​ട് ഇ​​ട​​വ​​ക​​ക​​ള്‍, മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ്, എ​​സ്എ​​ച്ച് മൗ​​ണ്ട് സെ​​മി​​നാ​​രി, വ​​ട​​വാ​​തൂ​​ര്‍ സെ​​മി​​നാ​​രി, ദ​​ര്‍​ശ​​ന ഇ​​ന്‍റ​​ര്‍ നാ​​ഷ​​ണ​​ല്‍ സ്‌​​കൂ​​ള്‍, കോ​​ട്ട​​യം സെ​​ന്‍റ് ആ​​ന്‍​സ് സ്‌​​കൂ​​ള്‍ തു​​ട​​ങ്ങി​​യ കോ​​ട്ട​​യ​​ത്തെ വി​​വി​​ധ ക്രൈ​​സ്ത​​വ സം​​ഘ​​ട​​ന​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും ഭാ​​ഗ​​മാ​​കും.


ബോ​​ണ്‍ ന​​ത്താ​​ലേ​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തു​​ന്ന​​വ​​ര്‍ ചു​​വ​​ന്ന നി​​റ​​ത്തി​​ലു​​ള്ള ടീ ​​ഷ​​ര്‍​ട്ട് ധ​​രി​​ച്ച് അ​​ഞ്ചി​​നു വൈ​​കു​​ന്നേ​​രം 4.30ന് ​​പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ലെ​​ത്ത​​ണം. പ​​പ്പാ തൊ​​പ്പി സൗ​​ജ​​ന്യ​​മാ​​യി ന​​ല്‍​കും. 2021ല്‍ ​​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത്, ന​​ഗ​​ര​​സ​​ഭ എ​​ന്നി​​വ​​യു​​മാ​​യി ചേ​​ര്‍​ന്ന് കോ​​ട്ട​​യ​​ത്തെ വി​​വി​​ധ ക്രൈ​​സ്ത​​വ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ തു​​ട​​ങ്ങി​​യ ബോ​​ണ്‍ ന​​ത്താ​​ലേ മൂ​​ന്നാം വ​​ര്‍​ഷ​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ക​​യാ​​ണ്.

കോ​​ട്ട​​യ​​ത്തി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​താ​​യും ബോ​​ണ്‍ ന​​ത്താ​​ലേ അ​​ക്ഷ​​ര​​ന​​ഗ​​രി​​ക്ക് പു​​ത്ത​​ന്‍ ക്രി​​സ്മ​​സ് അ​​നു​​ഭ​​വ​​മാ​​കു​​മെ​​ന്നും സം​​ഘാ​​ട​​ക സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​​ഡോ. ബി​​നു കു​​ന്ന​​ത്ത്, കെ​​ഇ സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി, ദ​​ർ​​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​എ​​മി​​ല്‍ പു​​ള്ളി​​ക്കാ​​ട്ടി​​ല്‍, പ്രോ​​ഗ്രാം കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട് എ​​ന്നി​​വ​​ര്‍ പ​​റ​​ഞ്ഞു.