വന്യമൃഗശല്യം: കോൺഗ്രസ് പ്രകടനം നടത്തി
1396499
Thursday, February 29, 2024 11:26 PM IST
മുണ്ടക്കയം ഈസ്റ്റ്: വന്യമൃഗ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തിയാവുന്നതില് പ്രതിഷേധിച്ചും ഡീന്‍ കുര്യാക്കോസ് എംപി മൂന്നാറില്‍ നടത്തിവരുന്ന നിരാഹാരസമരത്തിന് പിന്തുണ അറിയിച്ചും കൊക്കയാര്‍-പെരുവന്താനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മുപ്പത്തഞ്ചാംമൈലില് പ്രകടനം നടത്തി.
ഇന്ദിരാഭവനുമുന്നില്‍ നിന്നാരംഭിച്ച് ടൗണ്‍ചുറ്റി പാലം, ബോയിസ് ജംഗ്ഷനിലൂടെ സെൻട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് കൊക്കയാര്‍ മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു. പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ട്, ബെന്നി പെരുവന്താനം, നൗഷാദ് വെംബ്ലി, സണ്ണി തട്ടുങ്കല്‍, ഓലിക്കല്‍ സുരേഷ്, അയ്യൂബ്ഖാന്‍ കട്ടുപ്ലാക്കല്‍, ഷിനോജ്, ഷെമീര്‍ ഒറ്റപ്ലാക്കല്‍, പി.കെ. ഷാജി, ബി. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.