=സി​​​ദ്ധാ​​​ര്‍ഥ​​​ന്‍റെ മരണം; കെ​​​എ​​​സ്‌​​​യു നൈ​​​റ്റ് മാ​​​ര്‍ച്ച് നടത്തി
Friday, March 1, 2024 11:42 PM IST
കോട്ടയം: പൂ​​​ക്കോ​​​ട് വെ​​​റ്റി​​​ന​​​റി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല വി​​​ദ്യാ​​​ര്‍ഥി സി​​​ദ്ധാ​​​ര്‍ഥ​​​ന്‍റെ മരണത്തിൽ മു​​​ഴു​​​വ​​​ന്‍ പ്ര​​​തി​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക, മ​​​ര​​​ണം മൂ​​​ടി​​​വ​​​യ്ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഡീ​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ധി​​​കൃ​​​ത​​​രെ പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യു​​​ക, കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലെ ക്രി​​​മി​​​ന​​​ല്‍ അ​​​ധി​​​നി​​​വേ​​​ശ​​​ത്തെ​​​ക്കു​​​റി​​​ച്ച് സ​​​മ​​​ഗ്ര​​​മാ​​​യ ജു​​​ഡീ​​​ഷ​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച നൈ​​​റ്റ് മാ​​​ര്‍ച്ച് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ​​​ന്‍. നൈ​​​സാം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എം.​​​പി. സ​​​ന്തോ​​​ഷ് കു​​​മാ​​​ര്‍, ജെ​​​യ്ജി പാ​​​ല​​​യ്ക്ക​​​ലോ​​​ടി, ജോ​​​ബി​​​ന്‍ ജേ​​​ക്ക​​​ബ്, ഗൗ​​​രി ശ​​​ങ്ക​​​ര്‍, ജോ​​​ര്‍ജ് പ​​​യ​​​സ്, ജി​​​ത്തു ജോ​​​സ് എ​​​ബ്ര​​​ഹാം, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ജോ​​​യ്, സിം​​​ജോ സ​​​ക്ക​​​റി​​​യ, ജെ​​​സ്റ്റ​​​സ് പു​​​തു​​​ശേ​​​രി, യ​​​ശ്വ​​​ന്ത് സി. ​​​നാ​​​യ​​​ര്‍, വി​​​ഷ്ണു​​​പ്രി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.