സിദ്ധാർഥന്റെ കൊലപാതകം മനുഷ്യത്വരഹിതം: യൂത്ത് കോൺഗ്രസ്
1396899
Saturday, March 2, 2024 7:05 AM IST
ബ്രഹ്മമംഗലം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥന്റെ കൊലപാതകം എസ്എഫ്ഐയുടെ ഫാസിസ്റ്റ് പ്രവർത്തനങ്ങളുടെ ഉദാഹരണമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ് പറഞ്ഞു.
ബ്രഹ്മമംഗലം സൂര്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം പ്രസിഡന്റിന്റെ ചുമതലയേറ്റെടുക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം പ്രസിഡന്റ് ജോർജുകുട്ടി ഷാജി അധ്യക്ഷത വഹിച്ചു. ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജെ. സണ്ണി മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.കെ. കൃഷ്ണകുമാർ, മോനു ഹരിദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ആദർശ് രഞ്ജൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ എ. രാഹുൽ, സീതു ശശിധരൻ, മഹേഷ് കെ. മനോഹരൻ, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡൻ്റ് പി.കെ. ജയപ്രകാശ്,
കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി ആദിത്യ മഹാദേവൻ, യൂത്ത് കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ജോൺ ജോസഫ്, യൂത്ത് കോൺഗ്രസ് മറവൻതുരുത്ത് മണ്ഡലം വൈസ് പ്രസിഡന്റ് എൻ.ഒ. ജിഫിൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജോസ്മോൻ സണ്ണി, അനിത്ത് സജി, നിജിൻ ജോസ്, ആൽബിൻ സോജൻ,
അലൻ മാത്യു, ആകാശ് മാത്യു, അമൽ കുര്യൻ, തോംസൺ ബേബി, കോൺഗ്രസ് നേതാക്കളായ പി.കെ. ദിനേശൻ, കെ.കെ. ഷാജി, റഷീദ് മങ്ങാടൻ, റെജി മേച്ചേരി, എസ്. ശ്യാംകുമാർ, അഡ്വ.പി.വി. സുരേന്ദ്രൻ, സി.എസ്. സലിം, ടി.കെ. വാസുദേവൻ, രമണി മോഹൻദാസ്, ലയ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.