യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അന്പതുകാരൻ അറസ്റ്റിൽ
1396992
Sunday, March 3, 2024 4:51 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ അന്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി കോർപറേഷൻ ലൈബ്രറി ഭാഗത്ത് താമസിക്കുന്ന കെ.എച്ച്. സംജു(50)വിനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ഇവരിൽനിന്നും 16 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പരാതിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ ഫൈസൽ, എസ്ഐ ജിൻസൺ ഡൊമനിക്, സിപിഒമാരായ ബിനു, ശ്രീരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.