സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹ സമരം 683 ദിവസം പിന്നിട്ടു
1397110
Sunday, March 3, 2024 6:54 AM IST
മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാക്കമ്മിറ്റി മാടപ്പള്ളി സമരപ്പന്തലില്‍ തുടങ്ങിയ സത്യഗ്രഹ സമരം 683 ദിവസം പിന്നിട്ടു.
സമരസമിതി കോട്ടയം ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ ഇന്നലത്തെ സമരം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുവേണ്ടി സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തി 2021 ഓഗസ്റ്റ് 18നും, ഒക്ടോബര്‍ 30 നും ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് പ്രദേശവാസികള്‍ക്കു സ്ഥലം ക്രയവിക്രയം നടത്തുന്നതിനും ബാങ്ക് വായ്പ ലഭ്യമാകുന്നതിനും സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു.
എ.ടി. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ സേവ്യര്‍ ജേക്കബ്, റോസ്ലിന് ഫിലിപ്പ്, റെജി പറമ്പത്ത്, സുമതിക്കുട്ടിയമ്മ, രതീഷ് രാജന്, സോമിനി ബാബു, കൃഷ്ണന് നായര്‍, തങ്കച്ചന് ഇലവുംമൂട്ടില്‍, ഷീബാ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.