തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ വി​​ജ​​യ​​പു​​രം, പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍
Thursday, April 11, 2024 10:56 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ ഇ​​ന്ന​​ലെ കോ​​ട്ട​​യം മ​​ണ്ഡ​​ല​​ത്തി​​ല്‍ വി​​ജ​​യ​​പു​​രം, പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തി. കൊ​​ന്ന​​പ്പൂ​​ക്ക​​ളും പ​​ഴ​​ങ്ങ​​ളും ഇ​​ള​​നീ​​ര്‍ കു​​ല​​ക​​ളു​​മാ​​യാ​​ണ് ആ​​ളു​​ക​​ള്‍ സ്ഥാ​​നാ​​ര്‍​ഥി​​യെ സ്വീ​​ക​​രി​​ച്ച​​ത്. വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ലെ മാ​​ലി​​യി​​ല്‍ സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ.​​വി. റ​​സ​​ല്‍ പ​​ര്യ​​ട​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തു​​ട​​ര്‍​ന്ന് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വി​​വി​​ധ വാ​​ര്‍​ഡു​​ക​​ളി​​ലെ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ സ്വീ​​ക​​ര​​ണം.

രാ​​ത്രി വൈ​​കി പ​​ര്യ​​ട​​നം പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ സാ​​യി​​പ്പു​​ക​​വ​​ല​​യി​​ല്‍ സ​​മാ​​പി​​ച്ചു. പി​​റ​​വം മ​​ണ്ഡ​​ല​​ത്തി​​ലെ ര​​ണ്ടാം ഘ​​ട്ട പൊ​​തു പ​​ര്യ​​ട​​നം ഇ​​ന്ന് രാ​​വി​​ലെ 7.30ന് ​​ഇ​​ല​​ഞ്ഞി പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​ല​​പു​​രം മ​​ടു​​ക്ക​​യി​​ല്‍ നി​​ന്നും ആ​​രം​​ഭി​​ക്കും. സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​എം. ദി​​ന​​ക​​ര​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

തു​​ട​​ര്‍​ന്ന് പി​​റ​​വം ന​​ഗ​​ര​​സ​​ഭാ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും പാ​​മ്പാ​​ക്കു​​ട, തി​​രു​​മാ​​റാ​​ടി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും കൂ​​ത്താ​​ട്ടു​​കു​​ളം ന​​ഗ​​ര​​സ​​ഭ​​യി​​ലും പ​​ര്യ​​ട​​നം ന​​ട​​ത്തും.