ഫ്രാൻസിസ് ജോർജിനായി
കടുത്തുരുത്തിയിൽ ഓട്ടോറാലി
കുറവിലങ്ങാട്: യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ആവേശം സമ്മാനിച്ച് ഓട്ടോറിക്ഷാ റാലി. യുഡിവൈഎഫ് നേതൃത്വത്തിലായിരുന്നു നിയോജകമണ്ഡലത്തെ ഇളക്കിമറിച്ച റാലി. ഓട്ടോറിക്ഷ റാലി പഞ്ചായത്ത് ബസ് സ്റ്റാഡിൽ യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതികരണമായിരിക്കണം തെരഞ്ഞെടുപ്പെന്ന് മോൻസ് ജോസഫ് പറഞ്ഞു.
കാണക്കാരിയിൽ നിന്നാരംഭിച്ച ഓട്ടോ റാലി പ്രധാന ജംഗ്ഷനുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കടുത്തുരുത്തിയിൽ സമാപിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിത്തു കരിമടത്ത്, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ്മോൻ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.
നേതാക്കളായ തോമസ് കണ്ണന്തറ, ജിൻസൻ ചെറുമല, സിജു പാറയിടുക്കിൽ, സുബിൻ മാത്യു, ജോർജ് പയസ്, സെബാസ്റ്റ്യൻ കടുവാക്കുഴി, റോയി ചാണകപ്പാറ, സന്തോഷ് കുളത്തിനായിൽ, സെബാൻ ജോയി, ജോണിച്ചൻ പൂമരം, സിലാൽ സുകുമാരൻ, സാജു മാഞ്ഞാലിൽ, ശരത്ത് ശശാങ്കൻ, ലൂയി ജി.ജൂബിഷ്, അരുൺ മാത്യു, ആൽബിൻ മറ്റത്തിൽ,അതുൽ ഗിരിജൻ, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി, ജസ്റ്റിൻ മാഞ്ഞൂർ, തോംസൺ പുതുകുളങ്ങര, സിജോ മാഞ്ഞൂർ തുടങ്ങിയവർ പ്രസംഗിച്ചു.
യുഡിഎഫ് എലിക്കുളം മണ്ഡലപര്യടനം
കൂരാലി: കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ എലിക്കുളം മണ്ഡലപര്യടനം കൂരാലിയിൽ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാർ കേരളത്തിന്റെ സമസ്ത മേഖലകളിലും പരാജയമാണെന്ന് വി.ടി. ബൽറാം പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ ജയിംസ് ചാക്കോ ജീരകത്ത് അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എംഎൽഎ, ഡിസിസി വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹൻ, ഡിസിസി അംഗം ജോഷി കെ. ആന്റണി, യുഡിഎഫ് നേതാക്കളായ തോമസ് കുന്നപ്പള്ളി, കുര്യാക്കോസ് പടവൻ, സന്തോഷ് മണർകാട്ട്, ആന്റണി ഞാവള്ളി, ജോസ്മോൻ മുണ്ടയ്ക്കൽ, സാബു ഏബ്രഹാം, പ്രഫ. സതീഷ് ചൊള്ളാനി, മാത്യൂസ് പെരുമനങ്ങാട്ട്, യമുന പ്രസാദ്, കെ.എം. ചാക്കോ, സിനിമോൾ കാക്കശേരിൽ, തോമാച്ചൻ പാലക്കുടിയിൽ, മൈക്കിൾ കാവുകാട്ടിൽ എന്നിവർ പ്രസംഗിച്ചു. രാവിലെ ഏഴിന് മല്ലികശേരിയിൽ നിന്നാരംഭിച്ച പര്യടനം ഇരുചക്ര വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും അകമ്പടിയോടെ പൈകയിൽ സമാപിച്ചു.
ആവേശമുണര്ത്തി
ചാഴികാടന്റെ റോഡ് ഷോ
കുറവിലങ്ങാട്: ഇടതുമുന്നണി പ്രവർത്തകരിൽ ആവേശം ഇരട്ടിപ്പിച്ച് തോമസ് ചാഴികാടന്റെ റോഡ് ഷോ. കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, വെളിയന്നൂർ, ഉഴവൂർ, കുറവിലങ്ങാട്, കാണക്കാരി പഞ്ചായത്തുകളിൽ ജനകീയ വരവേൽപ്പാണ് റോഡ് ഷോയ്ക്ക് നൽകിയത്. നൂറുകണക്കായ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്ഥാനാർഥിയുടെ വരവ്.
കിടങ്ങൂരിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. എൽഡിഎഫ് മുതിർന്ന നേതാക്കളടക്കം റോഡ്ഷോയുടെ ഭാഗമായി വാഹനങ്ങളിലെത്തിയത് പ്രവർത്തകർക്ക് ആവേശമായി. റോഡ് ഷോ കടന്നുപോയ വഴികളിൽ പലയിടങ്ങളിലും ജനകീയ സ്വീകരണവും സ്ഥാനാർഥിക്ക് നൽകി. തോമസ് ചാഴികാടൻ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളുടെ നന്ദിയറിച്ച പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് ചിലയിടങ്ങളിൽ പ്രവർത്തകർ എത്തിയത്.
എൽഡിഎഫ് നേതാക്കളായ സി.ജെ. ജോസഫ്, സ്റ്റീഫൻ ജോർജ്, പി.എം. ജോസഫ്, കെ. ജയകൃഷ്ണൻ, പി.വി. സുനിൽ, തോമസ് ടി. കീപ്പുറം, കെ.കെ. രാമഭദ്രൻ, പി.ജി. ത്രിഗുണസെൻ, പി.സി. കുര്യൻ, ജോസ് പുത്തൻകാലാ, നിർമല ജിമ്മി, പി.എം. മാത്യു, ഡോ. സിന്ധുമോൾ ജേക്കബ്, സജേശ് ശശി, ബെൽജി ഇമ്മാനുവൽ, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, അംബിക സുകുമാരൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.