വൈ​ക്ക​ത്ത് തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ റോ​ഡ് ഷോ
Tuesday, April 23, 2024 6:22 AM IST
വൈ​ക്കം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ചൂ​ടേ​റ്റി ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ വൈ​ക്കം മ​ണ്ഡ​ല​ത്തി​ലെ റോ​ഡ് ഷോ. ​ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ വൈ​ക്കം ന​ഗ​ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ ​പൂ​ത്തോ​ട്ട വ​രെ നീ​ണ്ടു.

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ല​ക്കാ​ർ​ഡു​ക​ളും ചി​ഹ്ന​ങ്ങ​ളു​മേ​ന്തി സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം സ​ഞ്ച​രി​ച്ച​ത്. വൈ​ക്കം പ​ടി​ഞ്ഞാ​റേ​ന​ട​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച് ക​ച്ചേ​രി​ക്ക​വ​ല, ബോ​ട്ട് ജെ​ട്ടി, സ്വ​കാ​ര്യ​ബ​സ് സ്റ്റാ​ൻ​ഡ്, കൊ​ച്ചു​ക​വ​ല വ​ഴി വ​ലി​യ ക​വ​ല​യി​ലെ​ത്തി​യ റോ​ഡ് ഷോ​യി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് സ്ഥാ​നാ​ർ​ത്ഥി​യെ കാ​ണു​ന്ന​തി​നാ​യി ത​ടി​ച്ചു​കൂ​ടി​യ​ത്.

സി.​കെ. ആ​ശ എം​എ​ൽ​എ​യും തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. റോ​ഡ് ഷോ​യു​ടെ ഭാ​ഗ​മാ​യി ഉ​ദ​യ​നാ​പു​രം, കു​ല​ശേ​ഖ​ര​മം​ഗ​ലം, ചെ​മ്പ്, കാ​ട്ടി​ക്കു​ന്ന്, പൂ​ത്തോ​ട്ട തു​ട​ങ്ങി നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ്ഥാ​നാ​ർ​ഥി​യെ കാ​ണു​ന്ന​തി​നാ​യി എ​ത്തി​യ​ത്.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​ശെ​ൽ​വ​രാ​ജ്, പി. ​സു​ഗ​ത​ൻ, എം.​ഡി. ബാ​ബു​രാ​ജ്, പി. ​ശ​ശി​ധ​ര​ൻ, കെ. ​അ​ജി​ത്ത്, പി. ​ഹ​രി​ദാ​സ്, ഡി. ​ര​ഞ്ജി​ത്ത്കു​മാ​ർ, ടി.​ടി. സെ​ബാ​സ്റ്റ്യ​ൻ, ഏ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ൻ, ജോ​യി ചെ​റു​പു​ഷ്പം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.