കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പു ഫലം: തിരുവഞ്ചൂർ
1418579
Wednesday, April 24, 2024 7:22 AM IST
തലയോലപ്പറമ്പ്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള വിധിയെഴുത്താകും ലോക്സഭ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുഡിഎഫ് ഇറുമ്പയം മേഖല കുടുംബസംഗമം വെട്ടിക്കൽ അപ്പച്ചന്റെ ഭവനത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റവും അക്രമരാഷ്ട്രീയവും കേരളത്തിന്റെ സാമൂഹ്യജീവിതത്തെ താറുമാറാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് വി.സി. ജോഷി അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി. സിബിച്ചൻ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് നേതാവ് ബിജു മൂഴിയിൽ, വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, എൻ.എം. താഹ, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വർഗീസ്,
പഞ്ചായത്ത് മെംബർമാരായ നിയാസ് കൊടിയനേരത്ത്, സുമ സൈജൻ, ബി. സുകുമാരൻ നായർ, വി.എം. ജോണി വല്യാനംകണ്ടം, ജയേഷ് മാമ്പള്ളി, അസംഘടിത തൊഴിലാളി കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് കെ. തൈപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.