പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ മെഗാ ജോബ് ഫെയര്‍
1423344
Sunday, May 19, 2024 1:15 AM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജും കേരള സർക്കാർ നോളജ് എക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പുതിയൊരു തൊഴിൽസംസ്കാരം ആവശ്യമുണ്ടെന്നും ആധുനിക മേഖലകളിലെ തൊഴിലുകൾ നേടിയെടുക്കുന്നതിന് പുതിയ തലമുറ കോഴ്സുകൾ പഠിക്കേണ്ടതുണ്ടെന്നും കെ.ടി. ബിനു പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ, വൈസ് പ്രസിഡന്റ് ഇ.ആര്. ബൈജു, സെക്രട്ടറി ടിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ബോബി കെ. മാത്യു, സുപർണ രാജു, പ്ലെയ്സ്മെന്റ് കോ-ഓർഡിനേറ്റർ അക്ഷയ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
ഐടി കമ്പനികളായ നോയിഡ, സെല്‍ടെക്, ഫിന്വാച്ചി, ജി-ടെക് ഉള്‍പ്പെടെ വിവിധ മേഖലകളിൽ നിന്നും 52 കമ്പനികൾ പങ്കാളികളായ മെഗാ ജോബ് ഫെയറിൽ 1752 വിദ്യാർഥികൾ പങ്കെടുത്തു.