മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ച് ര​ണ്ടു​വ​യ​സു​കാ​രി; ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ
Monday, May 20, 2024 6:57 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ച് ര​ണ്ടു​വ​യ​സു​കാ​രി. പാ​തി​രാ​ത്രി​യി​ൽ നെ​ട്ടോ​ട്ട​മോ​ടി​യ വീ​ട്ടു​കാ​ർ​ക്ക് ഒ​ടു​വി​ൽ ര​ക്ഷ​ക​രാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ഞ്ഞി​ര​പ്പ​ള്ളി സു​ഖോ​ദ​യ റോ​ഡി​ലു​ള്ള വീ​ട്ടി​ലാ​ണ് സം​ഭ​വം. രാ​ത്രി 10.30ഓ​ടെ മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ച കു​ട്ടി മു​റി​പൂ​ട്ടി ക​ട്ടി​ലി​ൽ ക​യ​റി​ക്കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ക​ത​ക് തു​റ​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി.

രാ​ത്രി​യാ​യ​തും ക​ർ​ട്ട​ൻ മൂ​ലം മു​റി​യി​ലെ കാ​ഴ്ച​ക​ൾ കാ​ണാ​നാ​കാ​തെ വ​ന്ന​തും വീ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക ഇ​ര​ട്ടി​പ്പി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് നേ​രി​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സി​ലെ​ത്തി വി​വ​രം ധ​രി​പ്പി​ച്ചു.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.​എ. നൗ​ഫ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉദ്യോ​ഗ​സ്ഥ​രെ​ത്തി മു​റി​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി. ഇ​തെ​ല്ലാം ന​ട​ക്കു​മ്പോ​ഴും കു​ട്ടി മു​റി​ക്കു​ള്ളി​ൽ സു​ഖ​മാ​യി ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. അമ്മ വ​ന്നെ​ടു​ത്ത​പ്പോ​ൾ മാ​ത്ര​മാ​ണ് കു​ട്ടി ഉ​റ​ക്ക​മു​ണ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പാ​റ​ത്തോ​ട്ടി​ലും സ​മാ​നരീ​തി​യി​ൽ ര​ണ്ട​ര വ​യ​സു​ള്ള കു​ട്ടി മു​റി​ക്കു​ള്ളി​ൽ ക​യ​റി വാ​തി​ൽ പൂ​ട്ടി​യി​രു​ന്നു. അ​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി പൂ​ട്ട് പൊ​ളി​ച്ചാ​ണ് കു​ട്ടി​യെ പുറ​ത്തെ​ത്തി​ച്ച​ത്.

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ആ​ന​ന്ദ് വി​ജ​യ്, എം.​കെ. സ​ജു​മോ​ൻ, എ​സ്.​എ​സ്. അ​ര​വി​ന്ദ്, ശ​ര​ത്ച​ന്ദ്ര​ൻ എ​ന്നി​വ​രും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.