അ​തി​ര്‍​ത്തി​തി​രി​ഞ്ഞ​ കു​രി​ശ​ടി: പെ​രു​ന്ന പ​ള്ളി​യി​ലെ വി​ശ്വാ​സി​ക​ള്‍ ആ​ഹ്ലാ​ദ​നി​റ​വി​ല്‍
Tuesday, May 21, 2024 6:24 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പെ​​രു​​ന്ന സെ​​ന്‍റ് ആ​ന്‍റ​ണീ​​സ് പ​​ള്ളി അ​​തി​​ര്‍​ത്തി തി​​രി​​ഞ്ഞ കു​​രി​​ശു​​പ​​ള്ളി​​യാ​​യി ഉ​​യ​​ര്‍​ത്തി​​യ​​പ്പോ​​ള്‍ വി​​ശ്വാ​​സി​​ക​​ള്‍​ക്ക് ആ​​ഹ്ലാ​​ദം.

അ​​തി​​രൂ​​പ​​താ ദി​​നാ​​ഘോ​​ഷ​​ത്തി​​ല്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​മാ​​ണ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. ന​​ഗ​​ര​​സ​​ഭ​​യി​​ലെ എ​​ന്‍​എ​​സ്എ​​സ് വാ​​ര്‍​ഡി​​ല്‍ സ്ഥി​​തി ചെ​​യ്യു​​ന്ന ദേ​​വാ​​ല​​യം 1981ല്‍ ​​ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ആ​​ന്‍റ​ണി പ​​ടി​​യ​​റ​​യാ​​ണ് കൂ​​ദാ​​ശ ചെ​​യ്ത​​ത്.

അ​​തി​​ന് മു​​മ്പ് കാ​​ല​​ങ്ങ​​ളോ​​ളം സെ​​ന്‍റ് ആ​ന്‍റ​​ണീ​​സ് ലീ​​ഗ്, വി​​ന്‍​സ​​ന്‍റ് ഡി ​​പോ​​ള്‍ സൊ​​സൈ​​റ്റി​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ന്നി​​രു​​ന്നു. 120 കു​​ടും​​ബ​​ങ്ങ​​ളു​​ടെ ആ​​ത്മീ​​യ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​മാ​​യ ദേ​​വാ​​ല​​യ​​ത്തി​ന്‍റെ കു​​രി​​ശ​​ടി ര​​ണ്ടു​​വ​​ര്‍​ഷം മു​​മ്പ് ക​​വി​​യൂ​​ര്‍ ബൈ​​പാ​​സ് റോ​​ഡി​​ല്‍ സ്ഥാ​​പി​​ച്ചി​​രു​​ന്നു.
പ്ര​​ഥ​​മ വി​​കാ​​രി​​യാ​​യി ഫാ.​ ​ജേ​​ാസ​​ഫ് വേ​​ള​​ങ്ങാ​​ട്ടു​​ശേ​​രി​​യെ നി​​യ​​മി​​ച്ചു.