പുമ്മറ്റം സെന്‍റ് ആന്‍റണീസ് പള്ളി ശതാബ്ദി ആഘോഷ സമാപനം 25 മുതൽ
Tuesday, May 21, 2024 6:25 AM IST
കോ​​​ട്ട​​​യം: പുമ്മ​​​റ്റം സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ള്ളി ശ​​​താ​​​ബ്ദി സ​​​മാ​​​പ​​​ന ആ​​​ഘോ​​​ഷം 25 മു​​​ത​​​ൽ 28 വ​​​രെ ന​​​ട​​​ക്കും. 25ന് ​​​വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ സ​​​മാ​​​പ​​​ന ആ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഫാ. ​​​സ​​​ന്തോ​​​ഷ് മാ​​​ത്ത​​​ൻ​​​കു​​​ന്നേ​​​ൽ സി​​​എം​​​ഐ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഫാ. ​​​കു​​​ര്യ​​​ൻ ചാ​​​ല​​​ങ്ങാ​​​ടി സി​​​എം​​​ഐ, ചാ​​​ണ്ടി ഉ​​​മ്മ​​​ൻ എം​​​എ​​​ൽ​​​എ, ഫാ. ​​​ഫി​​​ലി​​​പ് നെ​​​ൽ​​​പു​​​ര​​​പ്പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ജോ​​​ഷി കൈ​​​ത​​​ക്കു​​​ള​​​ങ്ങ​​​ര, സി​​​സ്റ്റ​​​ർ അ​​​ൽ​​​ഫോ​​​ൻ​​​സ തോ​​​ട്ടു​​​ങ്ക​​​ൽ, സി​​​സ്റ്റ​​​ർ ലീ​​​ന ജോ​​​ർ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജെ​​​ന്‍റി മു​​​ക​​​ളേ​​​ൽ സ്വാ​​​ഗ​​​തം പറയും.

ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ സ​​​മാ​​​പ​​​ന​​​ത്തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 25ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ബി​​​ഷ​​​പ് മാ​​​ർ​​​ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന. 26ന് ​​​ഇ​​​ട​​​വ​​​ക ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. 28ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ള്ള വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന​​​യോ​​​ടെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ത്തി​​​ന് സ​​​മാ​​​പ​​​ന​​​മാ​​​കും.