വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന വാ​ര്‍​ഷി​കാ​ഘോ​ഷ​വും നേ​തൃ​സം​ഗ​മ​വും
Friday, May 24, 2024 10:03 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗി​ന്‍റെ​യും വാ​ര്‍​ഷി​കാ​ഘോ​ഷ​വും നേ​തൃ​സം​ഗ​മ​വും അ​വാ​ര്‍​ഡ് ദാ​ന​വും ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

10ന് ​രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മി​ഷ​ന്‍ ലീ​ഗ് രൂ​പ​ത ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി തു​ണ്ട​ത്തി​ല്‍, തെ​രേ​സ കൊ​ല്ലം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന​രം​ഗ​ത്ത് 50 വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ര​ണ്ട് അ​ധ്യാ​പ​ക​രെ​യും 25 വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ 31 അ​ധ്യാ​പ​ക​രെ​യും 12 വ​ര്‍​ഷം എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും സ​ണ്‍​ഡേ സ്‌​കൂ​ളി​ല്‍ ക്ലാ​സു​ക​ളി​ല്‍ എ​ത്തി​യ 22 കു​ട്ടി​ക​ളെ​യും സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും. 10, 12 ക്ലാ​സു​ക​ളി​ല്‍ റാ​ങ്കു​ക​ളും സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളും നേ​ടി​യ കു​ട്ടി​ക​ള്‍​ക്കും മാ​തൃ​ക സ​ണ്‍​ഡേ സ്‌​കൂ​ളു​ക​ള്‍, ലൈ​ബ്ര​റി, മി​ഷ​ന്‍​ലീ​ഗ് യൂ​ണി​റ്റ്, അ​ള്‍​ത്താ​ര ബാ​ല​സ​ഖ്യം എ​ന്നി​വ​യ്ക്കും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. ലോ​ഗോ​സ് ക്വി​സ്, മി​ഷ​ന്‍ ക്വി​സ് വി​ജ​യി​ക​ള്‍​ക്കും സ​മ്മേ​ള​ന​ത്തി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും. വി​ശ്വാ​സ ജീ​വി​ത പ​രി​ശീ​ല​ന​രം​ഗ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വേ​യി​ലെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ബി​നോ ജോ​സ് പെ​രു​ന്തോ​ട്ടം അ​വ​ത​രി​പ്പി​ക്കും.


വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തെ​ത്തു​ട​ര്‍​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍, ഫൊ​റോ​ന സെ​ക്ര​ട്ട​റി​മാ​ര്‍, രൂ​പ​ത ആ​നി​മേ​റ്റ​ര്‍​മാ​ര്‍, മി​ഷ​ന്‍​ലീ​ഗ് ഓ​ര്‍​ഗ​നൈ​സിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ സം​യു​ക്ത സ​മ്മേ​ള​നം ന​ട​ക്കും.