അമിതവേഗത്തിൽ എത്തിയ ടാങ്കറിടിച്ച് ബൈക്ക് യാത്രികനു പരിക്ക്
1424858
Saturday, May 25, 2024 7:16 AM IST
ഏറ്റുമാനൂര്‍: അമിതവേഗത്തിൽ എത്തിയ ടാങ്കര്‍ ലോറി ഇടിച്ചു ബൈക്ക് യാത്രികനു പരിക്കേറ്റു. ദീപിക പുന്നത്തുറ ഏജന്റ് ടി.ടി. രാജേഷ് കുമാറിനാണു പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 5.40നു ഏറ്റുമാനൂര്‍ മംഗളം കോളജ് ജംഗ്ഷനു സമീപമാണു സംഭവം.
പിന്നില്‍നിന്നെത്തിയ ലോറി രാജേഷിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റാന്‍ഡില്‍നിന്നു പത്രക്കെട്ടുമായി ബൈക്കില്‍ പുന്നത്തുറയിലേക്ക് പോകുംവഴിയാണ് അപകടം. തലയ്ക്കും തോളിനും പരിക്കേറ്റ രാജേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ നിയന്ത്രണമില്ലാതെ ടിപ്പര്‍, ടാങ്കർ ലോറികള്‍ പ്രദേശത്ത് ഭീതിവിതച്ച് പായുകയാണ്. പോലീസ് ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാണ്.