സു​വി​ശേ​ഷ​വ​ത്കര​ണ​വും വി​ശ്വാ​സ പ​രി​ശീ​ല​ന​വും സ​ഭ​യു​ടെ പ്ര​മു​ഖ ദൗ​ത്യ​ങ്ങ​ള്‍: മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍
Sunday, May 26, 2024 2:34 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സു​വി​ശേ​ഷ​വ​ത്കര​ണ​വും വി​ശ്വാ​സ ജീ​വി​ത പ​രി​ശീ​ല​ന​വും സ​ഭ​യു​ടെ എ​ക്കാ​ല​ത്തെ​യും പ്ര​ധാ​ന ദൗ​ത്യ​ങ്ങ​ളാ​ണെ​ന്നും ഇ​വ​യി​ല്‍ സ​ഭ​യു​ടെ മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​ള്‍​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​ശ്വാ​സ ജീ​വി​ത പ​രി​ശീ​ല​ന രം​ഗ​ത്തി​ന്‍റെ​യും മി​ഷ​ന്‍​ലീ​ഗി​ന്‍റെ​യും വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ല്‍, മി​ഷ​ന്‍ ലീ​ഗ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി തു​ണ്ട​ത്തി​ല്‍, തെ​രേ​സ സ്‌​ക​റി​യ കൊ​ല്ലം​പ​റ​മ്പി​ല്‍, മി​ഷ​ന്‍ ലീ​ഗ് ഓ​ര്‍​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ പോ​ള്‍ കോ​ട്ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

2024 - 25 വ​ര്‍​ഷ​ത്തെ കാ​റ്റ​ക്കെ​റ്റി​ക്ക​ല്‍ ഡ​യ​റ​ക്ട​റി​യും മി​ഷ​ന്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ന​മാ​ര്‍​ഗ​രേ​ഖ​യും ജേ​ക്ക​ബ് വ​ട​ക്കേ​കു​ന്നും​പു​റ​ത്തി​ലി​ന് ന​ല്‍​കി മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. വി​ശ്വാ​സ ജീ​വി​ത പ​രി​ശീ​ല​ന​രം​ഗ​ത്ത് 50, 25 വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍, 12 വ​ര്‍​ഷ​വും സ​ണ്‍​ഡേ സ്‌​കൂ​ളി​ല്‍ മു​ട​ങ്ങാ​തെ എ​ത്തി​യ കു​ട്ടി​ക​ള്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.


അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ സ​മ്മാ​നാ​ര്‍​ഹ​രാ​യ​വ​ര്‍​ക്കും അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കും സ​മ്മാ​ന​ങ്ങ​ളും കാ​ഷ് പ്രൈ​സു​ക​ളും വി​ത​ര​ണം ചെ​യ്തു. വി​വി​ധ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യ ഇ​ട​വ​ക​ക​ള്‍​ക്ക് ട്രോ​ഫി​യും പു​ര​സ്‌​കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഉ​ച്ച​ക​ഴി​ഞ്ഞ് സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍, ഫൊ​റോ​നാ സെ​ക്ര​ട്ട​റി​മാ​ര്‍, രൂ​പ​ത ആ​നി​മേ​റ്റ​ര്‍​മാ​ര്‍, മി​ഷ​ന്‍ ലീ​ഗ് ഓ​ര്‍​ഗ​നൈ​സിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ സ​മ്മേ​ള​ന​വും ന​ട​ത്തി.