റോഡുകൾ പുനർനിർമിക്കണം: യൂത്ത് ​കോ​ൺ​ഗ്ര​സ്‌ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി
Sunday, May 26, 2024 6:01 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യി ജ​​ല​​സേ​​ച​​ന​​വ​​കു​​പ്പ് പൊ​​ളി​​ച്ചി​​ട്ടി​​രു​​ക്കു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​ന് റോ​​ഡു​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി പു​​ന​​ർ​​നി​​ർ​​മി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ്‌ ച​​ങ്ങ​​നാ​ശേ​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ന​​ട​​ത്തി​​യ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ഓ​​ഫീ​​സ് മാ​​ർ​​ച്ചി​​ൽ പ്ര​​തി​​ഷേ​​ധ​​മി​​ര​​മ്പി.

അ​​പ​​ക​​ട​​ഭീ​​ഷ​​ണി​​യാ​​യി റോ​​ഡു​​ക​​ളി​​ലു​​ള്ള കൂ​​റ്റ​​ൻ പൈ​​പ്പു​​ക​​ൾ അ​​ധ്യ​​യ​​ന വ​​ർ​​ഷം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​മു​​മ്പ് മാ​​റ്റി സ്ഥാ​​പി​​ക്കു​​ക, ജ​​ല​​ജീ​​വ​​ൻ പ​​ദ്ധ​​തി​​യു​​ടെ നി​​ല​​വി​​ലെ അ​​വ​​സ്ഥ​​യും ജ​​ല​​സ്രോ​​ത​​സും ജ​​ന​​ങ്ങ​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ക, നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ ശു​​ദ്ധ​​ജ​​ല​​ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളും ഉ​​ന്ന​​യി​​ച്ചാ​​ണ് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് പ്ര​​തി​​ഷേ​​ധ​​മാ​​ർ​​ച്ച് സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​ബി​​ൻ ജേ​​ക്ക​​ബ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്‌​​തു.​ യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ്‌ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ഡെ​​ന്നി​​സ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ൺ​​ഗ്ര​​സ് ഈ​​സ്റ്റ് ബ്ലോ​​ക്ക് ക​​മ്മി​​റ്റി പ്ര​​സി​​ഡ​ന്‍റ് കെ. ​എ.​ ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

കോ​​ൺ​​ഗ്ര​​സ്‌ കു​​റി​​ച്ചി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് അ​​രു​​ൺ ബാ​​ബു, യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ സോ​​ബി​​ച്ച​​ൻ ക​​ണ്ണ​​മ്പ​​ള്ളി, ബി​​ബി​​ൻ വ​​ർ​​ഗീ​​സ്, അ​​ർ​​ജു​​ൻ ര​​മേ​​ശ്‌, യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ്‌ ബ്ലോ​​ക്ക്‌ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ബി. ​​അ​​ജി​​ത്കു​​മാ​​ർ, ടോ​​ണി കു​​ട്ട​​മ്പേ​​രൂ​​ർ, എ​​ബി​​ൻ ആ​​ന്‍റ​​ണി, യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ബി​​ബി​​ൻ ജോ​​സ​​ഫ്,


അ​​ശ്വി​​ൻ ജി​​യോ ഏ​​ബ്ര​​ഹാം, ആ​​ന്‍റോ ആ​​ന്‍റ​ണി, ജോ​​മോ​​ൻ ലോ​​ബോ, സ​​ന്ദീ​​പ് മോ​​സ്ക്കോ, റി​​സ്‌​​വാ​​ൻ നൗ​​ഷാ​​ദ്, ടി​​ബി തോ​​മ​​സ്, ഷി​​ജി​​ൻ കെ. ​​രാ​​ജ്. എ​​ഡ്വി​​ൻ ബാ​​ബു, റി​​റ്റു എ​​ഴു​​വ​​ന്താ​​നം, സി​​നോ​​യ് മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ്‌ പ്ര​​വ​​ർ​​ത്ത​​ക​​രും പോ​​ലീ​​സും ത​​മ്മി​​ൽ വാ​​ട്ട​​ർ അ​ഥോ​​റി​​റ്റി​ ഓ​ഫീ​സി​നു മു​​ൻ​​പി​​ൽ ഉ​​ന്തും ത​​ള്ളു​​മു​​ണ്ടാ​​യി.

എം​​എ​​ൽ​​എ​​യെ വ​​ഴി​​യി​​ൽ ത​​ട​​ഞ്ഞി​​ടും: യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ്‌

എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​കു​​പ്പു​​ക​​ളു​​ടെ ഏ​​കോ​​പ​​ന​​മി​​ല്ലാ​​യ്മ​​യാ​​ണ്‌ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് കാ​​ര​​ണ​​മെ​​ന്നും ജ​​ന​​ങ്ങ​​ളാ​​കെ ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന വി​​ഷ​​യ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര പ​​രി​​ഹാ​​രം ഉ​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ൽ എം​​എ​​ൽ​​എ​​യെ വ​​ഴി​​യി​​ൽ ത​​ട​​ഞ്ഞി​​ടു​​മെ​​ന്ന് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ്‌ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ഡെ​​ന്നി​​സ് ജോ​​സ​​ഫ് പ​റ​ഞ്ഞു.