മ​ഴ​ക്കാ​ല​മാ​ണ് ശ്രദ്ധിക്കണേ ഡ്രൈ​വറേ...
Sunday, May 26, 2024 11:39 PM IST
= മ​​ഴ​​ക്കാ​​ല​​ത്ത് പാ​​ടം, ന​​ദീ​​തീ​​രം, തോ​​ടു​​ക​​ള്‍ എ​​ന്നി​​വ​​യി​​ല്‍നി​​ന്ന് വെ​​ള്ളം റോ​​ഡി​​ല്‍ ക​​യ​​റാ​​ന്‍ സാ​​ധ്യ​​ത​​യേ​​റെ. ക​​ഴി​​വ​​തും രാ​​ത്രി​​യാ​​ത്ര ഒ​​ഴി​​വാ​​ക്കു​​ക. യാ​​ത്ര ആ​വ​​ശ്യ​​മെ​​ങ്കി​​ല്‍ വേ​​ഗം കു​​റ​​യ്ക്കു​​ക. കാ​​ഴ്ച മ​​ങ്ങു​​ക​​യോ വെ​​ള്ള​​ക്കെ​​ട്ടി​​ന് സാ​​ധ്യ​​ത​​യോ ക​​ണ്ടാ​​ല്‍ നി​​ർ​​ത്തി റോ​​ഡ് സു​​ര​​ക്ഷി​​ത​​മെ​​ന്ന് ഉ​​റ​​പ്പാ​​ക്കു​​ക.

=പാ​​ല​​ങ്ങ​​ളി​​ലും ക​​ലു​​ങ്കു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ വാ​​ഹ​​നം ഓ​​ടി​​ക്കാ​​തി​​രി​​ക്കു​​ക. ഒ​​ഴു​​ക്ക് ശ​​ക്ത​​മാ​​കാ​​നും ത​​ട​​യും ച​​പ്പും ത​​ട​​യാ​​നും സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്.

= മ​​ഴ​​ക്കാ​​ല​​ത്ത് ഇ​​ല​​ക്‌​ട്രി​​ക്ക​​ല്‍ ഭാ​​ഗ​​ങ്ങ​​ളും ബ്രേ​​ക്കും ട​​യ​​റും പ​​രി​​ശോ​​ധി​​ക്ക​​ണം. കാ​​ഴ്ച കു​​റ​​യു​​മെ​​ന്ന​​തി​​നാ​​ല്‍ ലൈ​​റ്റു​​ക​​ളും ബാ​​റ്റ​​റി​​യും ന​​ല്ല അ​​വ​​സ്ഥ​​യി​​ലാ​​യി​​രി​​ക്ക​​ണം.

= ട​​യ​​റു​​ക​​ളി​​ല്‍ അ​​മി​​ത മ​​ര്‍​ദം പാ​​ടി​​ല്ല. വൈ​​പ്പ​​റു​​ക​​ള്‍ ന​​ല്ല നി​​ല​​യി​​ലാ​​യി​​രി​​ക്ക​​ണം. നാ​​ലു ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ എ​​സി ഇ​​ട്ടാ​​ല്‍ ഗ്ലാ​​സി​​ലെ ഈ​​ര്‍​പ്പം ഒ​​ഴി​​വാ​​കും. ബ​​സ​​ര്‍ (ക​​ത്തു​​ക​​യും കെ​​ടു​​ക​​യും ചെ​​യ്യു​​ന്ന​​ത്) ഇ​​ടാ​​ന്‍ അ​​നു​​വാ​​ദ​​മി​​ല്ല. ഫോ​​ഗ് ലൈ​​റ്റോ ഹെ​​ഡ് ലൈ​​റ്റോ സാ​​ഹ​​ച​​ര്യ​​മ​​നു​​സ​​രി​​ച്ച് ഉ​​പ​​യോ​​ഗി​​ക്കാം.

= ഹെ​​ല്‍​മ​​റ്റ് കാ​​ഴ്ച മ​​റ​​യ്ക്ക​​രു​​ത്. അ​​മി​​ത​​വേ​​ഗം പാ​​ടി​​ല്ല. ബ്രേ​​ക്ക് മോ​​ശ​​മെ​​ങ്കി​​ല്‍ സ​​ര്‍​വീ​​സ് വൈ​​കി​​ക്ക​​രു​​ത്.

= വെ​​ള്ള​​ക്കെ​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ സൈ​​ല​​ന്‍​സ​​ര്‍ വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങാ​​തെ നോ​​ക്ക​​ണം. ജ​​ല​​നി​​ര​​പ്പു സൈ​​ല​​ന്‍​സ​​റി​​നു മു​​ക​​ളി​​ലാ​​ണെ​​ങ്കി​​ല്‍ ആ​​ക്‌​​സി​​ലേ​​റ്റ​​ര്‍ കൊ​​ടു​​ത്തു​​വേ​​ണം വാ​​ഹ​​ന​​മോ​​ടി​​ക്കാ​​ന്‍.

= ട​​യ​​ര്‍ നി​​ര​​പ്പി​​നു മു​​ക​​ളി​​ലാ​​ണ് വെ​​ള്ള​​മെ​​ങ്കി​​ല്‍ ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ള്‍ ഡ്രൈ​​വിം​​ഗ് ഒ​​ഴി​​ക്ക​​ണം. കാ​​ര്‍, ബ​​സ് ഉ​​ള്‍​പ്പെ​​ടെ വാ​​ഹ​​ന​​ങ്ങ​​ള്‍ ഫ​​സ്റ്റ്, സെ​​ക്ക​​ന്‍​ഡ് ഗി​​യ​​റു​​ക​​ളി​​ല്‍ ഓ​​ടി​​ക്കു​​ക. വെ​​ള്ള​​ത്തി​​ല്‍നി​​ന്ന് ക​​യ​​റും​​വ​​രെ യാ​​തൊ​​രു കാ​​ര​​ണ​​വ​​ശാ​​ലം ഗി​​യ​​ര്‍ മാ​​റ​​രു​​ത്. ആ​​ക്‌​​സി​​ലേ​​റ്റ​​ര്‍ ഒ​​രേ പ​​വ​​റി​​ല്‍ ച​​വി​​ട്ടി​​നീ​​ങ്ങു​​ക.

= എ​​ന്‍​ജി​​ന്‍ ഓ​​ഫാ​​യി ഒ​​ഴു​​ക്കി​​ല്‍​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ നീ​​ന്തി​​യോ സ​​ഹാ​​യം തേ​​ടി​​യോ ര​​ക്ഷ​​പ്പെ​​ടു​​ക.

= റോ​​ഡി​​ലെ കാ​​ഴ്ച മ​​ങ്ങും​​വി​​ധം പെ​​രു​​മ​​ഴ​​യാ​​ണെ​​ങ്കി​​ല്‍ വാ​​ഹ​​നം ഒ​​തു​​ക്കി ശ​​മ​​നം​വ​​രും​​വ​​രെ കാ​​ത്തു​​കി​​ട​​ക്കു​​ക. കാ​​ഴ്ച​​പ​​രി​​മി​​തി​​യു​​ള്ള​​വ​​ര്‍ ഡ്രൈ​​വിം​​ഗ് ഒ​​ഴി​​വാ​​ക്കു​​ക.

ഗൂ​​ഗി​​ള്‍ മാ​​പ്പ്: ശ്ര​​ദ്ധി​​ക്കു​​ക...

8ടൂ​​വീ​​ല​​റാ​​ണോ ത്രീ​​വീ​​ല​​റാ​​ണോ അ​​തോ കാ​​ല്‍​ന​​ട​​യാ​​ണോ യാ​​ത്രാ രീ​​തി​​യെ​​ന്നു കൃ​​ത്യ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക.

8വ​​ഴി തെ​​റ്റ​​പ്പോ​​കാ​​തി​​രി​​ക്കാ​​നാ​​യി ആ​​ഡ് സ്റ്റോ​​പ് ഉ​​പ​​യോ​​ഗി​​ക്കാം.

8ദീ​​ര്‍​ഘ​​ദൂ​​ര​​യാ​​ത്ര​​യി​​ല്‍ ന​​മു​​ക്ക​​റി​​യാ​​വു​​ന്ന സ്റ്റോ​​പ്പു​​ക​​ള്‍​കൂ​​ടി ഉ​​ള്‍​പ്പെ​​ടു​​ത്തു​​ക.

8രാ​​ത്രി​​യാ​​ത്ര​​ക​​ളി​​ല്‍ ഹൈ​​വേ​​യോ പ്ര​​ധാ​​ന​​വ​​ഴി​​ക​​ളോ ഉ​​പ​​യോ​​ഗി​​ക്കു​​ക, പ്ര​​ത്യേ​​കി​​ച്ചും അ​​പ​​രി​​ചി​​ത​​മേ​​ഖ​​ല​​ക​​ളി​​ല്‍ വ​​ഴി തെ​​റ്റു​​ന്ന​​തും ശ്ര​​ദ്ധി​​ക്കു​​ക. വ​​ഴി തെ​​റ്റി​​യാ​​ല്‍ റീ​​റൂ​​ട്ട് എ​​ന്ന ഓ​​പ്ഷ​​ന്‍ വ​​ഴി ഗൂ​​ഗി​​ള്‍ മ​​റ്റൊ​​രു വ​​ഴി സ്വ​​യം തെ​​ര​​ഞ്ഞെ​​ടു​​ക്കും.

8ഗൂ​​ഗി​​ള്‍ മാ​​പ്പ് അ​​പ്‌​​ഡേ​​റ്റു​​ക​​ള്‍ കൃ​​ത്യ​​മാ​​യി ചെ​​യ്യു​​ക
8മി​​ക​​വു​​റ്റ നാ​​വി​​ഗേ​​ഷ​​ന് ലൊ​​ക്കേ​​ഷ​​ന്‍ ഹൈ ​​ആ​​ക്യു​​റ​​സി​​യി​​ല്‍ വ​​യ്ക്ക​​ണം.