കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് ശ്രീരാമകൃഷ്ണമഠം സന്ദര്‍ശിച്ചു
1429789
Sunday, June 16, 2024 10:22 PM IST
പാലാ: ആശ്രമ ജീവിതത്തിന്റെ ആത്മീയ അനുഭവകഥകള്‍ ഓര്‍ത്തെടുത്ത് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് പാലാ അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തിലെത്തി. ഭാരതത്തിന്റെ സാംസ്കാരിക ധാരകളെയും പാരമ്പര്യ വിജ്ഞാനങ്ങളെയും ആദ്യമായി തനിക്കു പകര്‍ന്നുതന്നത് ശ്രീരാമകൃഷ്ണ മഠമാന്നെന്ന് അദ്ദേഹം പറഞ്ഞു. 1982-84 ല്‍ പാലാ സെന്റ് തോമസ് കോളജില്‍ പഠിക്കുന്ന കാലഘട്ടത്തിലാണ് രാമകൃഷ്ണാശ്രമത്തിലെ ഹോസ്റ്റലില്‍ അദ്ദേഹം താമസക്കാരനായത്.
ഇന്നലെ ഉച്ചയോടെ മഠത്തിലെത്തിയ മന്ത്രിയെ ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി വീതസംഗാനന്ദ മഹാരാജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഡോ. ടി.വി. മുരളിവല്ലഭന്‍, ഡോ. പി.ബി. സനീഷ് എന്നിവര്‍ പ്രസംഗിച്ചു. സ്വാമി വിവേകാനന്ദന്റെ ഛായാചിത്രം സ്വാമി വീതസംഗാനന്ദ മഹാരാജ് മന്ത്രിക്ക് സമ്മാനിച്ചു. അധ്യാപകന് ജോസഫ് മാത്യു, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സംസ്ഥാന സമിതിയംഗം എന്‍.കെ. ശശികുമാര്‍, സുമിത്ത് ജോര്‍ജ്, അഡ്വ. ജി. അനീഷ്, മുരളീധരന് നീലൂര്‍, കൗണ്‍സിലര്‍ ജിമ്മി ജോസഫ്, ജനപ്രതിനിധികളായ ജയ രാജു, ഷീബ റാണി, ഗിരിജ ജയന് തുടങ്ങിയവര്‍ കേന്ദ്രമന്ത്രിയോടൊപ്പം ആശ്രമം സന്ദര്‍ശിച്ചു.