കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
1429793
Sunday, June 16, 2024 11:03 PM IST
എരുമേലി : രാവിലെ ഡിപ്പോയിൽ ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാവിലെ പാലാ ഡിപ്പോയിൽ നിന്നും സുൽത്താൻ ബത്തേരിക്കു സർവ്വീസ് പോകാൻ എത്തിയ പാലാ ഡിപ്പോയിലെ താത്ക്കാലിക ഡ്രൈവർ എരുമേലി സ്വദേശി കൊരട്ടി അമ്പലവളവ് കരോട്ട് തടിയിൽ പി. കെ. ബിജു ഭാസ്കരൻ (54) ആണ് മരിച്ചത്.
ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 11 ന് കൊരട്ടി അമ്പലവളവ് വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യ. മക്കൾ: ഹണി, ഹിമ.