മന്ത്രി ജോർജ് കുര്യൻ സ്റ്റെഫിന്റെ വീട് സന്ദർശിച്ചു
1429975
Monday, June 17, 2024 6:43 AM IST
പാന്പാടി: കുവൈറ്റിൽ തീപിടിത്തത്തിൽ മരണമടഞ്ഞ പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാമിന്റെ വീട് കേന്ദ്ര ഫിഷറീസ്-ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചു. സ്റ്റെഫിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു.
കുവൈറ്റിൽ ലേബർ ക്യാമ്പുകളിൽ കഴിയുന്ന പ്രവാസികളായ മലയാളികളുടെ കഷ്ടപ്പാടുകൾക്ക് പരിഹാരം കാണാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജില്ലാ സെക്രട്ടറി സോബിൻലാൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.