സംരംഭകത്വ ലോകത്തേക്ക് പുത്തന്‍ കാല്‍വയ്പ്: വിംഗ്സ് 2.0
1429979
Monday, June 17, 2024 6:43 AM IST
ചങ്ങനാശേരി: ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ ആഭിമുഖ്യത്തില്‍ സംരംഭകത്വത്തിന്റെ പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും പരിശീലനം നല്കി പുതിയ സംരംഭങ്ങള്‍ (കമ്പനികള്‍) ആരംഭിച്ച് നാടിന്റെ വികസനത്തിന് നേതൃത്വം നല്കാന് യുവജനങ്ങള്‍, കുടുംബങ്ങള്‍ തുടങ്ങി സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നു.
ഇതിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ട്, മൂന്ന്, നാല് ദിവസങ്ങളില്‍ ചങ്ങനാശേരി എസ്ബി, അസംപ്ഷന്‍ കോളജുകളില്‍ വച്ച് വിംഗ്സ് 2.0 സംഘടിപ്പിക്കുന്നു.
ത്രിദിന പരിശീലന ക്യാമ്പില്‍ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഹാക്കത്തോണ്‍, ബിസിനസ് ഐഡിയ അവതരണം, വനിതകള്‍ക്കുള്ള ഏകദിന സെമിനാര്‍, ഹ്രസ്വ വീഡിയോ മത്സരം എന്നിവ വിവിധ വേദികളില്‍ ചര്‍ച്ചയാവും. ഇടവകയില്‍നിന്ന് പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അതിരൂപത വികാരിജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ ഇടവക വികാരിമാര്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചു.