ഫലവൃക്ഷത്തൈകളുടെ സംരക്ഷണത്തിന് കമ്പിവേലി തീർത്തു
1429983
Monday, June 17, 2024 6:43 AM IST
തലയോലപ്പറമ്പ്: ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് നട്ട വൃക്ഷത്തൈകളുടെയും അലങ്കാരച്ചെടികളുടെയും സംരക്ഷണത്തിനായി കമ്പിവേലി തീർത്തു.
ഫ്രണ്ട്സ് ഓഫ് ട്രീസ് തലയോലപ്പറമ്പ് ചാപ്റ്റർ പ്രസിഡന്റ് കെ.കെ. ഷാജിയുടെ നേതൃത്വത്തിലാണ് കമ്പിവേലി സ്ഥാപിച്ചത്. മഹിളാ കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാരി കരുണാകരൻ,
മെഡിസിറ്റി ആശുപത്രി പ്രസിഡന്റ് ഫിറോഷ് മാവുങ്കൽ, സി.ഡി. ദിനേശ് തൈയ്യിൽ, പി.ജി. ഷാജിമോൻ, കെ.എസ്. മനോഹരൻ, പി.പി. സോമനാഥൻ, എൻ. ദാമോദരൻ, സുർജിത്ത് കുറുന്തറ, ടി.സി. വിനോദ് ചീരംമേലിൽ, സി.ടി. അജി, സജിമോൾ തുടങ്ങിയവർ പങ്കെടുത്തു.