ആദരവ് അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ : പായിപ്പാട്ടെയും ഇത്തിത്താനത്തെയും ഇടവഴികള്‍ തിങ്ങിനിറഞ്ഞു
1429984
Monday, June 17, 2024 6:53 AM IST
ചങ്ങനാശേരി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ അഗ്നിബാധയില്‍ ജീവന് പൊലിഞ്ഞ പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസിനേയും ഇത്തിത്താനം കിഴക്കേടത്ത് ശ്രീഹരി പ്രദീപിനെയും ഒരു നോക്കുകാണാന്‍ ഇടവഴികളില്‍ തിങ്ങിനിറഞ്ഞ് വന്‍ജനാവലി. ഇരുവരുടേയും മൃതദേഹങ്ങള്‍ എത്തിക്കുന്നതിനു മുമ്പേതന്നെ ഇവരുടെ വീടുകളും സമീപ ഇടങ്ങളും ജനസമുദ്രമായി. കൂപ്പുകൈകളോടെയും നിറകണ്ണുകളോടെയും അമ്മമാരടക്കമുള്ളവര്‍ കാത്തുനില്ക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.
ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംഎൽഎമാരായ മാത്യു ടി. തോമസ്, സി.കെ. ആശ, ഇത്തിത്താനം പള്ളി വികാരി ഫാ. സോണി മുണ്ടുനടയ്ക്കല്‍, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്,
പി.കെ. വൈശാഖ്, മുന്‍ എംഎല്‍എമാരായ കെ.സി. ജോസഫ്, ജോസഫ് എം. പുതുശേരി, രാജു ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത സുശീലന്, കെ.എന്‍. സുവര്‍ണകുമാരി, കെ.ഡി. മോഹനന്, സിപിഎം ജില്ലാസെക്രട്ടറി എ.വി. റസല്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍,
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ്, ഡോ. റൂബിള്‍ രാജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.ജെ. ലാലി, മാത്തുക്കുട്ടി പ്ലാത്താനം, അഡ്വ. ജോസി സെബാസ്റ്റ്യന്‍, ഡോ. അജീസ് ബെന്‍ മാത്യൂസ്, ബെറ്റി ടോജോ, കെ.ജി. രാജ്മോഹന്‍, ബി. രാധാകൃഷ്ണമേനോന്,
രതീഷ് ചെങ്കിലാത്ത്, കെ.സി. ജോസഫ്, സജി മഞ്ഞക്കടമ്പില്‍, ഡെന്നീസ് ജോസഫ്, സോബിച്ചന് കണ്ണമ്പള്ളി, ടി.എസ്. സലീം, ബിനു സോമന്, ബാബു കോയിപ്പുറം, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രന് തുടങ്ങിയവര്‍ ആദരവര്പ്പിക്കാനെത്തിയവരില്പ്പെടുന്നു.