മഹാകവി ഉള്ളൂരിന് ജന്മനാട് പ്രണാമം അര്‍പ്പിച്ചു
1429986
Monday, June 17, 2024 6:53 AM IST
ചങ്ങനാശേരി: ആധുനിക കവിത്രയത്തില്‍പ്പെട്ട മഹാകവി ഉള്ളൂരിന് അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ ജന്മനാട് സ്മരണാഞ്ജലി അര്‍പ്പിച്ചു. ഉള്ളൂരിന്റെ പേരിലുള്ള നഗരസഭ വക ലൈബ്രറിയില്‍ ഛായാചിത്രം അനാച്ഛാദനം ചെയ്തു കൊണ്ടാണ് മഹാകവിയെ ജന്മനാട് അനുസ്മരിച്ചത്.
1949 ജൂണ്‍ 15ന് എഴുപത്തിരണ്ടാമത്തെ വയസിലാണ് ഉള്ളൂര്‍ വിടപറഞ്ഞത്. മുനിസിപ്പല്‍ ലൈബ്രറിയില്‍ ചേര്‍ന്ന അനുസ്മരണ ചടങ്ങില്‍ നഗരസഭ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സണ്‍ ബീന ജോബി ഉള്ളൂരിന്റെ ഛായചിത്രം അനാച്ഛാദനം ചെയ്തു.
കൗണ്‍സിലര്‍മാരായ കുഞ്ഞുമോള്‍ സാബു, സന്തോഷ് ആന്റണി, റീഡേഴ്സ് ഫോറം പ്രസിഡന്റ് കുര്യന് തൂമ്പുങ്കല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.എസ്. ഷൈന്‍, എസ്. സ്റ്റാന്‍ലി, ലൈബ്രേറിയന്‍ ശ്രീകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.