ജീവാനന്ദം പദ്ധതി: ശമ്പളവും പെന്‍ഷനും അട്ടിമറിക്കാനെന്ന് എന്‍ജിഒ അസോസിയേഷന്
1429987
Monday, June 17, 2024 6:53 AM IST
ചങ്ങനാശേരി: സ്റ്റാറ്റ്യൂട്ടറി പെന്‍ഷനും പങ്കാളിത്തപെന്‍ഷനും നിലവിലുള്ളപ്പോള്‍ ജീവാനന്ദം എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം ദുരുദ്ദേശ്യപരമെന്ന് എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ്. പദ്ധതി അടിച്ചേല്പിക്കാനുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ തീരുമാനത്തിനെതിരേ എന്‍ജിഒ അസോസിയേഷന് ചങ്ങനാശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ചശേഷം നിശ്ചിത തുക ആന്വിറ്റിയായി ലഭിക്കുന്ന തരത്തില്‍ ജീവാനന്ദം പദ്ധതി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിനെ ചുമതല ഏല്പിച്ചുകൊണ്ട് ഇറക്കിയ ഉത്തരവ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ആസൂത്രിതമായി കവര്‍ന്നെടുക്കുന്നതിനുള്ള കുറുക്കുവഴിയാണെന്നു സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് പറപ്പള്ളി, സംസ്ഥാന കമ്മിറ്റിയംഗം കെ.സി.ആര്. തമ്പി, അരവിന്ദാഷന്‍ കെ., കെ.സി. പ്രദിഷ് കുമാര്‍, രേഖ ജി., രതീഷ് ജി., മനോഷ് മാത്യു, ജോസഫ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.