അശാസ്ത്രീയ വിദ്യാഭ്യാസ കലണ്ടര്‍ വിന്വലിക്കണം
1429988
Monday, June 17, 2024 6:53 AM IST
ചങ്ങനാശേരി: അശാസ്ത്രീയ വിദ്യാഭ്യാസ കലണ്ടറിനെതിരേ സംയുക്ത അധ്യാപക സമിതി കൂട്ട അവധിയെടുത്ത് കോട്ടയം ഗാന്ധി സ്ക്വയറില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ അസംതൃപ്തരായ അധ്യാപക സമൂഹത്തെയാണ് സൃഷ്ടിക്കുന്നതെന്ന് വര്‍ഗീസ് ആന്റണി പറഞ്ഞു.
ജില്ല പ്രസിഡന്റ് ആര്. രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് വി. പോള്‍, സംസ്ഥാന നിര്‍വാഹകസമിതി അംഗം പി. പ്രദീപ്, ജേക്കബ് ചെറിയാന്, പി.ആര്. ശ്രീകുമാര്‍, അരുണ്‍ തോമസ്, ജോമോന് മാത്യു, ബോണി ലിയോ തോമസ്, സാംജി സാമുവല്‍, ആശ കുരുവിള, ബോബി എ. ചാണ്ടി എന്നിവർ പ്രസംഗിച്ചു.