കൊട്ടാരമറ്റത്ത് മാലിന്യക്കൂമ്പാരം
1429993
Tuesday, June 18, 2024 9:44 PM IST
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് ഭാഗത്ത് മാലിന്യക്കൂമ്പാരം. ബസ് യാത്രക്കാര്‍ക്ക് മൂക്കു പൊത്തിപ്പിടിക്കേണ്ട അവസ്ഥയാണുള്ളത്. സംക്രമിക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ചപ്പുചവറുകളുടെ നിക്ഷേപം മൂലം മഴക്കാലത്ത് കൊതുകുകളുടെ ശല്യവും വര്‍ധിച്ചു. മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം കെപിസിസി എക്സിക്യൂട്ടീവ് അംഗം ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആര്. മനോജ്, ഷോജി ഗോപി, സാബു എബ്രഹാം, ടോണി തൈപ്പറമ്പില്‍, സന്തോഷ് മണര്‍കാട്, രാഹുല്‍ പി.എന്‍.ആര്., വി.സി. പ്രിന്‍സ്, ആനി ബിജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.