പൂര്‍വ വിദ്യാര്‍ഥി സംഗമം ഹൃദ്യമായി
1429995
Tuesday, June 18, 2024 9:44 PM IST
കടനാട്: മാതൃവിദ്യാലയത്തിലേക്ക് പൂര്‍വ വിദ്യാര്‍ഥിയായ പൂവത്താനിയില്‍ ഫിലിപ്പ് ചേട്ടന് എത്തിയത് ഊന്നുവടിയുടെ സഹായത്താല്‍. അതും എട്ടുപതിറ്റാണ്ടിനു ശേഷം. ചടങ്ങിനെത്തിയതില്‍ ഏറ്റവും പ്രായം കൂടിയ ആള് 92 വയസുകാരിയായ പൂവത്താനിയില്‍ മേരി ടീച്ചറാണ്.
കടനാട് സെന്റ് മാത്യൂസ് എല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമമായിരുന്നു വേദി.
1970 നു മുമ്പ് സ്കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളൂടെ സംഗമമായിരുന്നു സ്കൂള്‍ ഹാളില്‍ നടന്നത്. പ്രായം മറന്ന് അവര്‍ എത്തി, പതിറ്റാണ്ടുകള്‍ മുമ്പുള്ള സൗഹൃദങ്ങള്‍ പുതുക്കി, പഴയ കാല അനുഭവങ്ങള്‍ പങ്കുവച്ചു. ഈ തണലില്‍ ഇത്തിരി നേരം എന്ന പരിപാടിയില്‍ 65 വയസുകാരി പൂര്‍വ വിദ്യാര്‍ഥി ഡോ. ലൗലി ജോസഫിന്റെ ഡാന്‍സ് ചടങ്ങിന് ഹൃദ്യമായി.
സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി റിട്ടയേഡ് അധ്യാപകന് സെബാസ്റ്റ്യന്‍ മാത്യു അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, ബ്ലോക്ക് മെംബര്‍ ലാലി സണ്ണി, വാര്‍ഡ് മെംബര്‍ ഉഷ രാജു, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിനറ്റ്, മരിയ സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ തോമസ് കാവുംപുറം, ഡോ. ലൗലി ജോസഫ്, ജോസ് പൂവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. ഐസക് പെരിങ്ങോമലയില് മുതിര്‍ന്ന വിദ്യാര്‍ഥികളെ ആദരിച്ചു.