പാലിയേറ്റീവ് രോഗികളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം: ജോസ് കെ. മാണി എംപി
1430000
Tuesday, June 18, 2024 9:44 PM IST
കാഞ്ഞിരപ്പളളി: കേരളത്തിൽ ആരോഗ്യ മേഖല കൈവരിച്ച പുരോഗതി ജനങ്ങളുടെ ആയുർദൈർഘ്യം ഉയരുന്നതിന് ഇടയാക്കിയെന്നും ഇതോടെ പാലിയേറ്റീവ് പരിചരണപ്രവർത്തകരുടെ ഉത്തരവാദിത്വം വർധിച്ചതായും ജോസ് കെ. മാണി എംപി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സെക്കൻഡറി പാലിയേറ്റീവ് വിഭാഗത്തിന് ജോസ് കെ. മാണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച വാഹനത്തിന്റെ താക്കോൽ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി. രവീന്ദ്രൻ നായർ, ലതാ ഉണ്ണികൃഷ്ണൻ, വാർഡ് അംഗം ആന്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു, ആർഎംഒ ഡോ. ബിനു ജോൺ തുടങ്ങിവർ പ്രസംഗിച്ചു.