അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രെയിനിടിച്ച് മകൾക്ക് ദാരുണാന്ത്യം
1430041
Tuesday, June 18, 2024 11:35 PM IST
കറുകച്ചാൽ: അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രെയിൻ തട്ടി യുവതിയായ മകൾക്ക് ദാരുണാന്ത്യം. അമ്മ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൂത്രപ്പള്ളി തട്ടാരടിയിൽ ജോർജിന്റെ മകൾ നോയലാ (23) ണു മരിച്ചത്. തിങ്കളാഴ്ച രാത്രി 8.35ന് ചങ്ങനാശേരി-വാഴൂർ റോഡിൽ കറുകച്ചാൽ എൻഎസ്എസ് ജംഗ്ഷനു സമീപമായിരുന്നു അപകടം.
അമ്മ ജോളിക്കൊപ്പം കറുകച്ചാലിൽനിന്നും വീട്ടിലേക്കു മടങ്ങുമ്പോൾ പിന്നാലെയെത്തിയ ക്രെയിൻ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ക്രെയിന്റെ ചക്രങ്ങൾ ദേഹത്തുകൂടി കയറിയിറങ്ങിയ നോയൽ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പരിക്കേറ്റ ജോളിയെ നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങൾ: ജൂവൽ, ക്ലിന്റ് (ഇരുവരും യുകെ). സംസ്കാരം ഇന്ന് മൂന്നിന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ.