കോട്ടയം അതിരൂപത പ്രസ്ബിറ്റേരിയത്തിനു തുടക്കം
1430147
Wednesday, June 19, 2024 5:47 AM IST
കോട്ടയം: കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ കൂട്ടായ്മയായ പ്രസ്ബിറ്റേരിയത്തിന് കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ കട്കി രൂപത മെത്രാന് മാത്യൂസ് മാര്‍ പക്കോമിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ പ്രസംഗിച്ചു.
രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പ്രസ്ബിറ്റേരിയത്തില് ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസ്, റവ. ഡോ. ജോസ് മരിയദാസ് ഒഐസി, റവ. ഡോ. അഗസ്റ്റിന് കല്ലേല്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്ന 152 വൈദികരാണ് പ്രസ്ബിറ്റേരിയത്തില് പങ്കെടുക്കുന്നത്. പ്രസ്ബിറ്റേരിയം ഇന്നു സമാപിക്കും.