പ്രതിഭാ സംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് വിതരണവും
1430148
Wednesday, June 19, 2024 5:47 AM IST
കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് വിതരണവും ജൂലൈ അഞ്ചിന് കടുത്തുരുത്തിയില്‍ നടക്കും. മൂന്നിന് ഗൗരീശങ്കരം ഓഡിറ്റോറിയത്തിലാണ് പരിപാടി.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് സമ്മാനിക്കുന്നത്. വിവിധ യൂണിവേഴ്സിറ്റികളില്‍ റാങ്ക് ജേതാക്കളായ വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിക്കും. അഖിലേന്ത്യ മത്സര പരീക്ഷകളിലും എംഎല്‍എ മെഗാ സ്കോളര്‍ഷിപ്പ് പരീക്ഷയിലും വിജയികളായ വിദ്യാര്‍ഥികള്‍ക്കും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് സമ്മാനിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള വ്യക്തിത്വങ്ങളെ പ്രത്യേക പുരസ്കാരം നല്കി ആദരിക്കും.
പ്രതിഭാ സംഗമത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനം വിക്രം സാരാഭായി സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് വിതരണം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഡിജിപി കെ. പദ്മകുമാര്‍, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.തോമസ് ആനിമൂട്ടില്‍, സിനിമാതാരങ്ങളായ ദിലീപ്, രമേശ് പിഷാരടി, ദിലീഷ് പോത്തന്, ലിസ്റ്റിന് സ്റ്റീഫന്‍, മിയ ജോര്‍ജ്, അഞ്ജന ജയപ്രകാശ്, സിറിയക് ആലഞ്ചേരി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റ്എന്.ബി. സ്മിത, സൈലം അക്കാദമി ഡയറക്ടര്‍ ഡോ.എസ്. അനന്ദു എന്നിവര്‍ പ്രസംഗിക്കും.